മത-വ്യക്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന നീക്കങ്ങളെ ചെറുക്കണം –സമസ്ത

ആലപ്പുഴ: മത-വ്യക്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന നീക്കങ്ങളെ ചെറുക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 90ാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വിവിധ മതവിഭാഗങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശമാണ്. അതിനെ തുരങ്കംവെക്കുന്ന രീതിയില്‍ ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങളും നടക്കുന്നു.  ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം. നാനാത്വത്തില്‍ ഏകത്വം എന്നതാണ് രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. എന്നാല്‍, ഇന്ന് അസഹിഷ്ണുതയുടെ പേരില്‍ ഉത്കണ്ഠ ഉണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഇത് രാജ്യത്തിന്‍െറ ബഹുസ്വരതയെ തകര്‍ക്കും. ഭരണഘടനാപദവിയില്‍ ഇരിക്കുന്നവര്‍പോലും അത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ഉത്കണ്ഠജനകമാണ്.
പത്താംക്ളാസ് യോഗ്യത ഇല്ലാത്തവര്‍ക്ക് വിദേശത്ത് പോകുന്നതിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം.  ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതികരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.