കേന്ദ്ര പദ്ധതികള്‍ നിര്‍ത്തലാക്കിയത് കേരളത്തിന് തിരിച്ചടി

തിരുവനന്തപുരം: ക്ഷേമ പദ്ധതികള്‍ പലതും കേന്ദ്രസർക്കാർ നിര്‍ത്തലാക്കിയത് കേരളത്തിന് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പല പദ്ധതികളുടെയും വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം ദുര്‍ബലപ്പെടുത്തുകയാണ്. ആസൂത്രണ കമീഷന്‍റെ അഭാവത്തില്‍ രാജ്യത്തിന്‍റെ വികസന പദ്ധതികൾ താറുമാറാക്കിയെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറി. അടിസ്ഥാന സൗകര്യ വികസനത്തിന് 30,000 കോടി രൂപ സർക്കാർ സമാഹരിക്കും. 17 പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കും. അതിനായി 2,536.07 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വെല്ലുവിളികൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി.

പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയ സർക്കാർ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ആരോപണങ്ങളെ അതിജീവിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.എം മാണിയുടെ സാമ്പത്തിക വൈദഗ്ധ്യം കേരള വികസനത്തെ സഹായിച്ചെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.