റബർ വില സ്ഥിരതക്ക് 500 കോടി; ഗ്രാമീണ വികസനത്തിന് 4057.4 കോടി

തിരുവനന്തപുരം: റബർ വില സ്ഥിരതക്ക് 500 കോടിരൂപ ചെലവഴിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഗ്രാമീണ വികസനത്തിനായി ബജറ്റില്‍ 4057.4 കോടി വകയിരുത്തി. പാവപ്പെട്ട എല്ലാവര്‍ക്കും വീട്, സ്ത്രീശാക്തീകരണത്തിനായി കുടുംബശ്രീക്ക് 130 കോടി എന്നിവയും പ്രഖ്യാപിച്ചു. എല്ലാ വീടുകൾക്കും സൗജന്യമായി രണ്ട് എൽ.ഇ.ഡി ബൾബുകൾ വിതരണം വിതരണം ചെയ്യും.

കാര്‍ഷിക മേഖലക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. റബറിന്‍റെ വിലസ്ഥിരതാ ഫണ്ടിനായി 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എല്ലാ വീടുകളിലും അടുക്കളത്തോട്ടമുണ്ടാക്കാന്‍ സഹായം നല്‍കും. ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതിക്കായി 5 കോടി നീക്കിവെക്കും. മത്സ്യതൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ പദ്ധതിക്കായി 39.59 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പച്ചത്തേങ്ങ സംഭരണത്തിനായി 20 കോടി രൂപയും നാളികേര വികസനത്തിനായി 45 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.