നിയമനം ആവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവേഴ്സിന്‍റെ റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ളെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് യുവാവ് മരത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. റാങ്ക് ലിസ്റ്റിലുള്ള ക്രിസ്റ്റഫര്‍ എന്ന യുവാവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് നിയമനം നടത്തണമെന്നാണ് ഇയാളുടെ ആവശ്യം. സ്ഥലത്ത് ഫയര്‍ഫോഴ്സും പോലീസും എത്തിയിട്ടുണ്ട്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.