പയ്യന്നൂര്‍ (കണ്ണൂര്‍): പയ്യന്നൂരില സി.പി.എം ഓഫിസുകള്‍ക്കു നേരെ കരി ഓയില്‍ പ്രയോഗം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് രണ്ട് ഓഫിസുകളില്‍ കരിഓയില്‍ ഒഴിച്ചതെന്ന് കരുതുന്നു.
സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന ടൗണിലെ ഗാന്ധി പാര്‍ക്കിനു സമീപത്തെ എ.കെ.ജി മന്ദിരവും മാവിച്ചേരിയില്‍ ഓഫിസായി പ്രവര്‍ത്തിക്കുന്ന ഷേണായി മന്ദിരവുമാണ് സാമൂഹിക ദ്രോഹികള്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
ഏരിയാ കമ്മിറ്റി ഓഫിസിന്‍െറ മുന്‍ഭാഗത്തെ വാതിലിലും ചുവരിലും വരാന്തയിലും കരി ഓയില്‍ ഒഴിച്ചു. ഈ സമയം ഓഫിസില്‍ കിടന്നുറങ്ങുകയായിരുന്നവര്‍ വാഹനത്തിന്‍െറ ശബ്ദം കേട്ടതായി പറയുന്നു. പുറത്തിറങ്ങിയെങ്കിലും ആരെയും കണ്ടത്തൊനായില്ല.സുബ്രഹ്മണ്യ ഷേണായിയുടെ പേരിലുള്ള കെട്ടിടത്തിന്‍െറ ചുവരിലാണ് ഓയില്‍ ഒഴിച്ചത്. രണ്ടാം നിലയിലേക്ക് ഓയില്‍ പ്ളാസ്റ്റിക് കവറിലാക്കി എറിഞ്ഞും വികൃതമാക്കി. രണ്ടു വര്‍ഷം മുമ്പാണ് ഷേണായി മന്ദിരം ഉദ്ഘാടനം ചെയ്തത്.
വാഹനത്തിലത്തെിയ സംഘമാണ് രണ്ട് ഓഫിസുകള്‍ക്കു നേരെയും അക്രമം നടത്തിയതെന്നാണ് നിഗമനം. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തത്തെി.
ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറി എം. കരുണാകരനും ലോക്കല്‍ സെക്രട്ടറി പി.വി. മോഹനനും പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.
വൈകീട്ട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.