കോഴിക്കോട്: വായ്പാതിരിച്ചടവ് തെറ്റിയ കാര്‍ ഗുണ്ടകളെ അയച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന് എസ്.ബി.ഐ മാനേജര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബിജു മേനോന്‍ ഉത്തരവിട്ടു. എസ്.ബി.ഐ കോഴിക്കോട് മെയിന്‍ ബ്രാഞ്ച് മാനേജറും രണ്ടംഗ ക്വട്ടേഷന്‍ സംഘവുമാണ് കുറ്റാരോപിതര്‍. കോഴിക്കോട് ടൗണ്‍ പൊലീസിനോട് കേസെടുത്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
അഡ്വക്കറ്റ് കമീഷണര്‍ പി. ഷെനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാദാപുരം പേരോട് കല്ലാട്ട് വീട്ടില്‍ രാജേഷ് കല്ലാട്ടിന്‍െറ കാര്‍ പിടിച്ചെടുക്കാനാണ് ബാങ്ക് അധികൃതര്‍ ഗുണ്ടാസംഘത്തെ അയച്ചത്. എസ്.ബി.ഐ വടകര ബ്രാഞ്ചില്‍നിന്നാണ് രാജേഷ് കാര്‍ വാങ്ങാന്‍ 5,84,000 രൂപ വായ്പയെടുത്തത്. അടവില്‍ വീഴ്ചവരുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കോടതി നിയമനടപടികള്‍ക്കായി അഡ്വക്കറ്റ് കമീഷണര്‍ പി. ഷെനിയെ നിയമിച്ചു. രാജേഷിന്‍െറ വീട്ടില്‍ നിയമനടപടികള്‍ക്കായി പോകാന്‍ കമീഷനൊപ്പം ബാങ്ക് ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ അയച്ചതാണ് പരാതിക്കിടയാക്കിയത്. രാജേഷിന്‍െറ വീട്ടിലത്തെിയ സംഘം കാറിന്‍െറ ചില്ലുതകര്‍ത്ത് വാഹനം കൈക്കലാക്കാനും ശ്രമിച്ചു. ക്വട്ടേഷന്‍സംഘത്തിന് വഴങ്ങാതെ മടങ്ങിയ ഷെനി നിയമനടപടി സ്വീകരിക്കാനുള്ള കോടതി നോട്ടീസ് മടക്കിനല്‍കി. തുടര്‍ന്ന്, മജിസ്ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റ് ബാങ്കിനോട് വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.