സരിതയെ സ്വാധീനിച്ച തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാവില്ല -പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വേണ്ടി മൊഴിമാറ്റി പറയാൻ സരിത നായരെ സ്വാധീനിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഇതുസംബന്ധിച്ച പരാതി നൽകിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെ കത്ത് മുഖേനയാണ് ഡി.ജി.പി നിലപാടറിയിച്ചത്.

സരിതയും തമ്പാനൂർ രവിയും തമ്മിലുള്ള ശബ്ദരേഖയില്‍ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. കോടതിയിലേക്ക് പോകുമ്പോഴല്ല, അന്വേഷണ കമീഷനില്‍ ഹാജരാകുന്നതിന് മുമ്പാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. സംഭാഷണത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല. അതുകൊണ്ട് പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രോസിക്യൂഷൻ നൽകിയ നിയമോപദേശം.

സോളാര്‍ കമീഷന് മുന്നില്‍ ഹാജരാകുന്നതിന് മുമ്പ് തമ്പാനൂര്‍ രവി സരിതയുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തമ്പാനൂർ രവിക്കെതിരെ കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടി വി.എസ് ഡി.ജി.പിക്ക് പരാതി നൽകിയത്.  

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.