സോളാര്‍ കേസ്: ഫോണ്‍വിളി രേഖകളില്‍ ക്ളിഫ് ഹൗസും നേതൃപടയും

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുമായുള്ള ഫോണ്‍വിളി രേഖകളില്‍ ക്ളിഫ് ഹൗസും നേതൃപടയും. വെള്ളിയാഴ്ച സോളാര്‍ കമീഷന്‍ തെളിവെടുപ്പില്‍ കമീഷന്‍ അഭിഭാഷകന്‍െറ വിസ്താരത്തിനിടെയാണ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ്ഹൗസിലെ രണ്ട് ലാന്‍ഡ് ഫോണുകളില്‍നിന്ന് 180 തവണ തന്‍െറ ഫോണുകളിലേക്ക് വിളിച്ചതടക്കമുള്ള വിവരങ്ങള്‍ ശരിയാണെന്ന് സരിത സമ്മതിച്ചത്.

സരിത ഉപയോഗിച്ചിരുന്ന 8606161700, 9446735555 എന്നീ നമ്പറുകളുമായി ബന്ധപ്പെട്ട ഫോണ്‍വിളിയുടെ വിശദാംശങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ശേഖരിച്ചിരുന്നത്.  സരിതയുടെ ഫോണില്‍നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍െറ നമ്പറിലേക്ക് 2012 ജൂണ്‍ മുതല്‍ 2013 മേയ് വരെ 475 തവണയും സരിതയുടെ മറ്റൊരു നമ്പറില്‍നിന്ന് 2012 സെപ്റ്റംബര്‍ മുതല്‍ 2013 മേയ് വരെയുള്ള ദിവസങ്ങളില്‍ 140 തവണയും ബന്ധപ്പെട്ടെന്ന രേഖകള്‍ ശരിയാണെന്ന് സരിത വ്യക്തമാക്കി.

തോമസ് കുരുവിളയുടെ നമ്പറിലേക്ക് 2012 ഡിസംബര്‍ 27 മുതല്‍ 2013 മേയ് 27 വരെ സരിതയുടെ ഒരു നമ്പറില്‍നിന്ന് 133 തവണയും രണ്ടാമത്തെ നമ്പറില്‍ നിന്ന് 2013ഫെബ്രുവരി 13 മുതല്‍ 2013 ജൂണ്‍ രണ്ടുവരെ 72 കോളുകളും അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു. സലിംരാജിന്‍െറ മൊബൈല്‍ നമ്പറില്‍നിന്ന് സരിതയുടെ ഫോണിലേക്ക് 2013 ജനുവരി 28 മുതല്‍ 2013 ജൂണ്‍ ഒന്നുവരെയും സരിതയുടെ രണ്ടാമത്തെ ഫോണിലേക്ക് 2012 ജൂലൈ ഒമ്പത് മുതല്‍ 2013 മേയ് 20 വരെയും 416 തവണ ബന്ധപ്പെട്ടതും ശരിയാണ്.

ടെനി ജോപ്പന്‍െറ നമ്പറില്‍നിന്ന് സരിതയുടെ രണ്ട് നമ്പറുകളിലേക്കും 1736 തവണ വിളിക്കുകയും തിരിച്ചുവിളിക്കുകയുമുണ്ടായി. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലെ 2318406, 2314853 എന്നീ നമ്പറുകളിലേക്ക് സരിതയുടെ രണ്ട് നമ്പറുകളില്‍നിന്നായി 180 കോളുകള്‍ വിളിച്ചതും തിരികെ വന്നതും ശരിയാണെന്നും സരിത സ്ഥിരീകരിച്ചു.

രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പി.എ ആയിരുന്ന പ്രദോഷിന്‍െറ നമ്പറില്‍നിന്ന് 2012 ഡിസംബര്‍ 20 മുതല്‍ 2013 മേയ് 13 വരെ സരിതയുടെ ഫോണിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും 127 ഫോണ്‍വിളികള്‍ നടന്നു. പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ ഫോണില്‍ സരിതയുടെ രണ്ട് ഫോണുകളില്‍നിന്ന് 2012 ജൂണ്‍ ഒന്നു മുതല്‍ 2013 മാര്‍ച്ച് 27 വരെയും 2012 ഒക്ടോബര്‍ 23 മുതല്‍ 2013 ഫെബ്രുവരി 19 വരെയും 183 തവണ ബന്ധപ്പെട്ടിരുന്നു.

ആര്യാടന്‍ മുഹമ്മദിന്‍െറ നമ്പറില്‍നിന്ന്  80 തവണ ബന്ധപ്പെട്ടു. മറ്റൊരു നമ്പറിലേക്ക് 2013 മേയ് 31ന് ഒരു തവണ വിളിച്ചു. ബെന്നി ബഹനാന്‍ എം.എല്‍.എയുമായി 2012 ഒക്ടോബര്‍ രണ്ടുമുതല്‍ 2013 മാര്‍ച്ച് 16 വരെ നാലുതവണ ഫോണില്‍ ബന്ധപ്പെട്ടു.  മന്ത്രി എ.പി. അനില്‍ കുമാറിന്‍െറ പി.എ. നസറുല്ലയുടെ നമ്പറില്‍ 185 തവണയും നസ്റുല്ലയുടെ മറ്റൊരു നമ്പറില്‍നിന്ന് 53 തവണയും ബന്ധപ്പെട്ടു. മോന്‍സ് ജോസഫ് എം.എല്‍.എയുമായി 2012 ജൂണ്‍ മുതല്‍ 2013 മേയ് വരെ രണ്ട് ഫോണുകളിലുമായി 164 തവണ ബന്ധപ്പെട്ടിട്ടുണ്ട്.

ഹൈബി ഈഡന്‍  65 തവണയും കെ.സി. വേണുഗോപാല്‍ 57 തവണയും ബന്ധപ്പെട്ടു. മന്ത്രി എ.പി. അനില്‍കുമാറുമായി രണ്ട് ഫോണുകളിലായി 26 തവണയും സംസാരിച്ചു. എ.പി. അബ്ദുല്ലകുട്ടി എം.എല്‍.എയെ മൂന്നുതവണ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മൊഴിനല്‍കിയ സരിത 2013 മേയില്‍ 18 കോളുകളും 2013 ജൂണില്‍ അഞ്ച് കോളുകളും എം.എല്‍.എയുടെ ഫോണിലേക്ക് വിളിച്ചതായി സമ്മതിച്ചു.

 മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഫോണില്‍ 13 തവണയും കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖിനെ ഒമ്പത് തവണയും വിളിച്ചതായുള്ള രേഖയും ശരിയാണെന്ന് സരിത മൊഴി കൊടുത്തു. 2013 ജനുവരി 22 മുതല്‍ 2013 മാര്‍ച്ച് 13 വരെ രമേശ് ചെന്നിത്തലയുടെ ഫോണിലേക്ക് മൂന്നുതവണയും 2013 ജനുവരി 31 മുതല്‍ 2013 ഫെബ്രുവരി വരെ എട്ടുതവണയും വിളിച്ചതായ രേഖയും ശരിയാണ്. ജോസ്കെ. മാണി എം.പിയെ അദ്ദേഹത്തിന്‍െറ രണ്ടുനമ്പറുകളിലേക്കായി അഞ്ചുതവണ വിളിച്ചു. മന്ത്രി കെ.സി. ജോസഫിന്‍െറ ഫോണിലേക്ക് ആകെ അഞ്ചുതവണ വിളിച്ചതായും മന്ത്രി കെ.പി. മോഹനന്‍െറ ഫോണിലേക്ക് സരിതയുടെ ഫോണില്‍നിന്ന് എട്ടുതവണയും എം.ഐ. ഷാനവാസിന്‍െറ ഫോണിലേക്ക് നാല് തവണയും വിളിച്ചതായുമുള്ള രേഖയും ശരിയാണെന്ന് സരിത മൊഴിനല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.