അഞ്ചു വർഷം ഉമ്മൻചാണ്ടി ആൻഡ് കമ്പനിയുടെ സുവർണ കാലഘട്ടം -പിണറായി

ചെറുതോണി: കഴിഞ്ഞ അഞ്ച് വർഷം ഉമ്മൻചാണ്ടി ആൻഡ് കമ്പനിയുടെ സുവർണ കാലഘട്ടമെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. കോൺഗ്രസ് പറയുന്നതാണ് നീതി എന്ന അവസ്ഥയിലേക്ക് യു.ഡി.എഫ് നാടിനെ എത്തിച്ചു. ഉദ്യോഗസ്ഥരെ വരുതിയിലാക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് എസ്.പി ആർ. സുകേശനെതിരെയുള്ള ‌അന്വേഷണം. മൂന്ന് ഡി.ജി.പിമാരെ മറികടന്ന് എ.ഡി.ജി.പിയായ ശങ്കർ റെഡ്ഡിയെ വിജിലൻ‌സ് ഡറക്ടറാക്കാനുള്ള തീരുമാനം കോൺഗ്രസിന്‍റെ നയം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. സർക്കാർ ഇതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമായെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.