Posted On
date_range Updated On
date_range സരിതയുടെ ക്രോസ് വിസ്താരം നാളെ
കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണ കമീഷനു മുമ്പാകെ മൊഴിനല്‍കിയത് പൂര്‍ത്തിയായ സാഹചര്യത്തില്‍ സരിത എസ്. നായരുടെ ക്രോസ് വിസ്താരം വ്യാഴാഴ്ച തുടങ്ങും. ഇന്ന് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാകണമെന്നതിനാലാണ് ക്രോസ് വിസ്താരം നാളെത്തേക്ക് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്ന ആരോപണങ്ങളിലും കമീഷനുമുമ്പാകെ പലരും നല്‍കിയ മൊഴികളിലും സരിതയുടെ പ്രതികരണം വരും ദിവസങ്ങളിലും ഉണ്ടായേക്കും. മുഖ്യമന്ത്രി, സര്‍ക്കാര്‍, കേസില്‍ കക്ഷിചേര്‍ന്നവര്‍ എന്നിവരുടെ അഭിഭാഷകര്‍ക്കൊപ്പം കേസില്‍ പ്രധാന പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനോ അദ്ദേഹത്തിന്‍െറ അഭിഭാഷകനോ ക്രോസ് വിസ്താരത്തില്‍ പങ്കെടുക്കുമെന്നതിനാല്‍ നാടകീയ രംഗങ്ങള്‍ക്കും കമീഷന്‍ വേദിയാകാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.