അങ്കമാലി: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് കറുകുറ്റിയില്‍ പാളം തെറ്റിയതിനത്തെുടര്‍ന്ന് മുടങ്ങിയ ട്രെയിന്‍ ഗതാഗതം പുന$സ്ഥാപിച്ചു. എന്നാല്‍, ഒരാഴ്ചയോളം ട്രെയിനുകളുടെ വേഗത നിയന്ത്രിച്ചിട്ടുണ്ട്. ഇതുമൂലം ഏതാനും ദിവസത്തേക്ക് ട്രെയിനുകള്‍ വൈകിയേക്കും.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ട്രാക്കിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച രാത്രി 9.55ഓടെ പാളം തെറ്റിയ മുഴുവന്‍ ബോഗികളും വലിയ ക്രെയിനുപയോഗിച്ച് നീക്കി. തിങ്കളാഴ്ച പുലര്‍ച്ചെ 2.20ഓടെ തെക്കോട്ട് എറണാകുളം-ബിലാസ്പൂര്‍ എക്സ്പ്രസും 5.55ന് വടക്കോട്ട് കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസുമാണ് കടന്നുപോയത്. തുടക്കത്തില്‍ ട്രെയിനുകളുടെ ഓട്ടത്തിന് ഡീസല്‍ എന്‍ജിനാണ് ഘടിപ്പിച്ചത്. വൈദ്യുതി ലൈനിന്‍െറ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നതായിരുന്നു കാരണം. എന്നാല്‍, വടക്കോട്ടുള്ള ട്രെയിന്‍ ചാലക്കുടിയില്‍ എത്തിയശേഷം ഇലക്ട്രിക് ലൈന്‍ ഘടിപ്പിച്ചാണ് ഓടിയത്. ആദ്യ ട്രെയിനുകള്‍ കടന്നുപോയപ്പോഴേക്കും ലൈനിന്‍െറ അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കി. 300 മീറ്ററോളം നീളത്തിലാണ് വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചത്.
അപകടം സംഭവിച്ച പാളത്തിലൂടെ 25 കിലോമീറ്റര്‍ വേഗതയിലും സമാന്തര ട്രാക്കിലൂടെ 40 കിലോമീറ്റര്‍ വേഗതയിലുമാണ് ട്രെയിനുകള്‍ ഓടുന്നത്. തകര്‍ന്ന ഭാഗത്ത് പുതുതായി സ്ഥാപിച്ച പാളം ഉറയ്ക്കാന്‍ വേണ്ടിയാണ് വേഗത കുറച്ചതെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. കുറച്ച് ദിവസങ്ങളിലെങ്കിലും ഇത് തുടരും. അതിനിടെ, അപകടം സംഭവിച്ച ട്രാക്കുകള്‍ക്കടിയില്‍ കോണ്‍ക്രീറ്റ് സ്ളീപ്പറുകള്‍ സ്ഥാപിക്കുന്ന ജോലിയും ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് മാസത്തിലോ ആറ് മാസത്തിലോ ഒരിക്കല്‍ റെയിലിന്‍െറ ഉറപ്പ് പരിശോധിക്കണമെങ്കിലും കറുകുറ്റി ഭാഗത്ത് ഇത്തരത്തില്‍ സ്ളീപ്പര്‍ ഉറപ്പിക്കുന്നത് നടന്നിട്ടില്ളെന്നാണ് അറിയുന്നത്. പാളത്തില്‍ അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് സ്ളീപ്പര്‍ പാക്കിങ് ചെയ്യുന്ന പ്രക്രിയയും ഊര്‍ജിതമാക്കിയത്. തകര്‍ന്ന സിഗ്നല്‍ സംവിധാനവും പുന$സ്ഥാപിച്ചു. അപകടത്തില്‍ സിഗ്നല്‍ പോസ്റ്റ് പൂര്‍ണമായും അടിയോടെ ഊരിത്തകര്‍ന്നിരുന്നു. സിഗ്നല്‍ സംവിധാനം ഞായറാഴ്ച ശരിയാക്കിയെങ്കിലും സിഗ്നല്‍ പോസ്റ്റ് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന ജോലി തിങ്കളാഴ്ചയാണ് പൂര്‍ത്തിയാക്കിയത്. 100ലേറെ തൊഴിലാളികളാണ് ട്രാക്കില്‍ അറ്റകുറ്റപ്പണി ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.