ഷമീര്‍ വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

തൃശൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വടക്കേക്കാട് ഷമീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍  കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി. ശിക്ഷയിലുള്ള വാദം ശനിയാഴ്ച നടക്കും. അന്നുതന്നെ വിധി പറഞ്ഞേക്കും. തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ്  കേസ് പരിഗണിക്കുന്നത്.ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരായ വടക്കേക്കാട് തിരുവളയന്നൂര്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍(37), പുന്നയൂര്‍ പറയിരിക്കപ്പറമ്പ് വലിയവളപ്പില്‍ സുരേഷ്(29), വടക്കേക്കാട് ഉറുകുളങ്ങര ചന്ദ്രന്‍(39),  കല്ലൂര്‍ വട്ടത്തൂര്‍ വീട്ടില്‍ ബാബു(37), പാട്ടത്തയില്‍ സുനില്‍(36),  ചക്കംപറമ്പ് കൂളിയാട്ട് സജയന്‍(30), പാട്ടത്തയില്‍ അഭിലാഷ്(35),  പുന്നയൂര്‍ മച്ചിങ്ങല്‍ അനില്‍കുമാര്‍ (39),  കല്ലൂര്‍ എടക്കാട്ട് രഞ്ജിത്(32),  കൊമ്പത്തയില്‍ പടി കൊളങ്ങാട്ടില്‍ വിജയന്‍(34), പേങ്ങാട്ടുതറ തൈക്കാട്ടില്‍ ശ്രീമോദ്(33), അണ്ടിക്കോട്ടുകടവ് കൊട്ടരപ്പാട്ടില്‍ സുധാകരന്‍(42) എന്നിവരാണ് പ്രതികള്‍. രണ്ടാം പ്രതി സുരേഷ് വിചാരണക്കിടെ മരിച്ചു. 13ാം പ്രതിയെ തെളിവില്ളെന്ന കാരണത്താല്‍ വിട്ടു.

 2005 ജനുവരി 18ന് രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. മണികണ്ഠേശ്വരം പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവപ്പറമ്പിലാണ് നന്ത്യാണത്തയ്യില്‍ മൊയ്തീന്‍െറ മകന്‍ ഷമീറിന്(21) വെട്ടേറ്റത്. രക്ഷപ്പെടാനായി ഓടി ക്ഷേത്രത്തിന് സമീപത്തെ വീടിന്‍െറ കുളിമുറിയില്‍ ഒളിച്ച ഷമീറിനെ പിന്നാലെ എത്തിയ പ്രതികള്‍ വലിച്ചിറക്കി വീടിന് മുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ചാവക്കാട് സി.ഐ ആയിരുന്ന എം.പി. മോഹനചന്ദ്രനാണ് കേസന്വേഷിച്ചത്. 2014ല്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ മുമ്പാകെയാണ് സാക്ഷിവിസ്താരം തുടങ്ങിയത്. ഇതിനിടെ ജഡ്ജി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറി. വിചാരണ നടത്തിയ ജഡ്ജിയുടെ കോടതിയിലേക്കുതന്നെ കേസ് മാറ്റണമെന്ന് ഷമീറിന്‍െറ മാതാവ് കുഞ്ഞുമോള്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. ഇത് പരിഗണിച്ച് കേസ് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഹൈകോടതി ഉത്തരവിട്ടു. ജഡ്ജി കെ.പി. സുധീര്‍ സ്ഥലംമാറിപ്പോയതിനെ തുടര്‍ന്ന് പുതിയ ജഡ്ജി ജോണ്‍ ഇല്ലിക്കാടനാണ് വാദം കേട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.