ഹജ്ജ്: നാലു ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ്

ചെന്നൈ: ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം നാലു ട്രെയിനുകള്‍ക്ക് ആലുവയില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം എക്സ്പ്രസ്  (12081/ 12082) സെപ്റ്റംബര്‍ 14 വരെ. ചെന്നൈ -തിരുവനന്തപുരം എക്സ്പ്രസിന്‍െറ  (12695/12696) തിരുവനന്തപുരം സര്‍വിസ് സെപ്റ്റംബര്‍ നാലുവരെ, ചെന്നൈ സര്‍വിസ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 10 വരെ.

പോര്‍ബന്തര്‍- കൊച്ചുവേളി എക്സ്പ്രസിന്‍െറ  (19262/ 19263) കൊച്ചുവേളി സര്‍വിസ് ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ, പോര്‍ബന്തര്‍ സര്‍വിസ് ഒക്ടോബര്‍ രണ്ടുമുതല്‍ ഒമ്പതു വരെ. അമൃത്സര്‍  -കൊച്ചുവേളി എക്സ്പ്രസ് (12483/ 12484 ) കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വിസ് ആഗസ്റ്റ് 28, സെപ്റ്റംബര്‍ നാലു തീയതികള്‍, മടക്ക സര്‍വിസിനും ഇതേ തീയതികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.