തിരുവനന്തപുരം: മദ്യനയം യു.ഡി.എഫിെൻറ ഏറ്റവും ധീരമായ നടപടിയാണെന്നും വിഷയത്തിൽ മുന്നണിക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെൻറ അഭിപ്രായം ദുർവ്യാഖ്യാനം ചെയ്താണ് കൗലാകൗമുദി പ്രസിദ്ധീകരിച്ചത്. കേരളത്തെ മദ്യാലയമാക്കാനാണ് പിണറായി സർക്കാരിെൻറ ശ്രമമെന്നും എൽ.ഡി.എഫ് ബാർ േലാബികളിൽ നിന്ന് അച്ചാരം വാങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം മദ്യ നയത്തെക്കുറിച്ച് കലാകൗമുദിയിൽ വന്ന ലേഖനത്തിൽ യു.ഡി.ഫിെൻറ മദ്യനയം ഗുണം ചെയ്തില്ലെന്നും ഇക്കാര്യത്തിൽ പുനരാലോചന വേണേമാ എന്നകാര്യം പാർട്ടി തീരുമാനിമെടുക്കേണ്ട കാര്യമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനെതിരെ െക.പി.സി.സി പ്രസിഡൻറ് വി.എം സുധീരനും രംഗത്തെത്തിയിരുന്നു. ഇൗ അവസരത്തിലാണ് ചെന്നിത്തലയുടെ ചുവടുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.