കോഴിക്കോട്: വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. വർഗീയ നാക്കുകളെ ഫ്രന്റ് സീറ്റിൽ ഇരുത്തി പായുന്ന സി.പി.എമ്മിനെതിരെയാണ് ഈ വിധിയെന്നും നവാസ് ഫേസ് ബുക്കിൽ കുറിച്ചു.
ഹിന്ദു ദിന പത്രത്തിൽ വന്ന മുഖ്യന്‍റെ അഭിമുഖം മലപ്പുറത്തുക്കാർ മറന്നിട്ടില്ല. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണ് എന്ന് പറഞ്ഞ മുതിർന്ന സഖാവിന്റെ പാർട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിതെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിജയന്റെ പൊലീസ് വ്യാപകമായി കേസുകൾ വർധിപ്പിക്കാൻ ശ്രമിച്ച അനുഭവം മലപ്പുറത്തിനുണ്ട്.
വ്യാജ കേസുകൾ മലപ്പുറത്തുകാരുടെ പേരിൽ എഴുതി നൽകിയ വിജയന്റെ പൊലീസിങ്ങിനെതിരെ കൂടിയാണ് ഈ വിധി.
മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണ് എന്ന് പറഞ്ഞ മുതിർന്ന സഖാവിന്റെ പാർട്ടിക്കെതിരെ മലപ്പുറത്തിന്റെ അനിവാര്യമായ വിധിയാണിത്.
ഹിന്ദു ദിന പത്രത്തിന്റെ മുഖ്യന്റെ അഭിമുഖം മലപ്പുറത്തുക്കാർ മറന്നിട്ടില്ലെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ റിസൾട്ട്.
വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിത്.
വർഗീയ നാക്കുകളെ ഫ്രന്റ് സീറ്റിൽ ഇരുത്തി പായുന്ന സിപിഎമ്മിനുമെതിരെയാണ് ഈ വിധി.
പ്രതിപക്ഷമില്ലാത്തത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല, എന്നാൽ, മലപ്പുറത്തെ കുറിച്ച് വർഗീയത മാത്രം പറയുന്ന രാഷ്ട്രീയത്തെ ഞങ്ങളുടെ പ്രതിപക്ഷ കസേരയിലും വേണ്ട എന്ന മലപ്പുറത്തിന്റെ തീരുമാനത്തെ തെളിഞ്ഞ രാഷ്ട്രീയ ബോധ്യമായി നമുക്ക് കാണാം.
15 ൽ 15 ബ്ലോക്ക് പഞ്ചായത്തും 12 ൽ 11 മുൻസിപ്പലിറ്റിയും വലിയ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് യുഡിഎഫ് നേടിയത്. 94ൽ 90 ഓളം പഞ്ചായത്തും ചരിത്ര ഭൂരിപക്ഷത്തോടെ നമ്മൾ നേടി.
മലപ്പുറത്തെ ജനങ്ങൾ മതേതര രാഷ്ട്രീയത്തെ ഏറ്റെടുക്കാൻ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. അതിനിയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.