പാലക്കാട് കോൺഗ്രസ്-സി.പി.എം സഖ്യം ​?; സാധ്യത തള്ളാതെ എൻ.എൻ കൃഷ്ണദാസ്

പാലക്കാട്: നഗരസഭയിൽ ബി.ജെ.പിയെ അകറ്റിനിർത്താൻ കോൺഗ്രസ്-സി.പി.എം സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ തേടി കോൺഗ്രസും സി.പി.എമ്മും. ഇരുപാർട്ടികളും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ ആരംഭിച്ചുവെന്നാണ് വിവരം. പാലക്കാട്ടെ സി.പി.എം മുതിർന്ന നേതാവ് എൻ.എൻ കൃഷ്ണദാസ് ഇത്തരമൊരു സഖ്യസാധ്യത തള്ളുന്നില്ല. അതേസമയം, ജമാഅത്തെ ഇസ്‍ലാമിയുമായി സഖ്യമുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസെന്നും അവരുമായി യോജിപ്പുണ്ടാക്കുന്നതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും എൻ.എൻ കൃഷ്ണദാസ് പറഞ്ഞു.

ഡിസംബർ 21ാം തീയതിയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്. അതിന് ശേഷമാവും മേയർ തെരഞ്ഞെടുപ്പ് ഉൾപ്പടെ നടക്കുക. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാവും ഇക്കാര്യത്തിൽ കൂടുതൽ കൂടി​യാലോചനകൾ നടത്തുക. അതേസമയം, ബി.ജെ.പിക്കൊപ്പം പോകില്ലെന്ന് കോൺഗ്രസ് വിമതൻ റഷീദ് പറഞ്ഞു. സ്വതന്ത്രനായാണ് ജയിച്ചത്. അതേനിലപാട് തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

നഗരസഭയിൽ 17 സീറ്റുകളിൽ കോൺഗ്രസും എട്ട് സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചിട്ടുണ്ട്. ബി.ജെ.പി 25 സീറ്റിലും വിജയിച്ചിട്ടുണ്ട്. മൂന്ന് സീറ്റുകളിൽ സ്വതന്ത്രരാണ് വിജയിച്ചിട്ടുള്ളത്. കോൺഗ്രസും സി.പി.എമ്മും കോൺഗ്രസിന്റെ വിമതനും ഒന്നിച്ചാൽ നഗരസഭ പിടിക്കാനാവും.

Tags:    
News Summary - Congress-CPM alliance in Palakkad?; NN Krishnadas does not rule out the possibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.