‘വിശ്രമത്തിന് സമയമില്ല, നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണം’; യു.ഡി.എഫ് വിട്ടവർ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: യു.ഡി.എഫ് വിട്ടുപോയവർ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. യു.ഡി.എഫിലേക്ക് മടങ്ങിവരണമോ എന്ന് കേരള കോൺഗ്രസിന് തീരുമാനിക്കാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ജനവികാരം എവിടെയാണെന്ന് മനസിലാക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ അത് വ്യക്തമായിരുന്നു. യു.ഡി.എഫ് പറഞ്ഞത് പോലെ ജനകീയ അടിത്തറ വികസിപ്പിച്ചു. പി.വി. അൻവറിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ഇനി സാങ്കേതികത്വം മാത്രമേയുള്ളൂ. യോജിച്ച് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

സർക്കാർ വിരുദ്ധ വികാരം, ശബരിമല മോഷണം, യു.ഡി.എഫിന്‍റെ കൂട്ടായ പ്രവർത്തനം, സ്ഥാനാർഥികളുടെ മേൽമ, ടീം വർക്ക് എല്ലാം വിജയത്തിന്‍റെ അടിത്തറയായി. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ല. കുറച്ച് സമയവും സാമ്പത്തിക സൗകര്യവും കിട്ടിയിരുന്നെങ്കിൽ കോഴിക്കോട് കോർപറേഷനിൽ നേട്ടമുണ്ടാക്കാൻ സാധിച്ചേനെ.

തിരുവനന്തപുരം കോർപറേഷൻ കെ. മുരളീധരന്‍റെ നേതൃത്വം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. പത്ത് സീറ്റിനെ 19 ആയി വർധിപ്പിക്കാൻ സാധിച്ചു. വാർഡ് വിഭജനം എതിരായിട്ടും നില മെച്ചപ്പെടുത്തി. എൽ.ഡി.എഫിന്‍റെ അടിത്തറ ഇളകിയതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണം.

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ യു.ഡി.എഫിന് അമിത ആത്മവിശ്വാസമില്ല. മത്സരങ്ങളിൽ അമിത ആത്മവിശ്വാസം പാടില്ല. കൂടുതൽ ശ്രദ്ധ വേണമെന്നും വിശ്രമത്തിന് സമയമില്ലെന്നും സണ്ണി ജോസഫ് വ്യക്തമക്കി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഗ​ര​സ​ഭ​ക​ൾ മു​ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വ​രെ ഇ​ട​തു​കോ​ട്ട​ക​ൾ ത​ക​ർ​ത്തെ​റി​ഞ്ഞാണ് യു.​ഡി.​എ​ഫ് നേട്ടം കൈവരിച്ചത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സെ​മി​ ഫൈ​ന​ൽ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച്​ ജ​ന​മ​ന​സ്സു​ക​ളി​ലേ​ക്കി​റ​ങ്ങി​യ യു.​ഡി.​എ​ഫി​ന്​ വ​ലി​യ ആ​ത്മ​​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​യി​ ഈ ​വി​ജ​യം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ത​ലം മു​ത​ൽ കോ​ർ​പ​റേ​ഷ​നു​ക​ൾ വ​രെ ഇ​ട​തി​ന്‍റെ പ്ര​തി​ക്ഷ​ക​ൾ​ക്ക്​ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​യി. ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ക​ണ്ണൂ​ർ ഒ​ഴി​കെ അ​ഞ്ചും എ​ൽ.​ഡി.​എ​ഫി​ന്‍റെ കൈ​യി​ലാ​യി​രു​ന്നു. അ​തി​ൽ​ കോ​ഴി​ക്കോ​ട്​ ഒ​ഴി​കെ നാ​ലും യു.​ഡി.​എ​ഫ്​ പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പറേ​ഷ​നി​ൽ​ 45 വ​ർ​ഷ​ത്തെ ഇ​ട​ത്​ ആ​ധി​പ​ത്യ​ത്തി​ന്​ അ​റു​തി​വ​രു​ത്തി​യാ​ണ് ഭ​ര​ണം എ​ൻ.​ഡി.​എ കൈ​പ്പി​ടി​​യി​ലൊ​തു​ക്കി​യ​ത്.

14 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 12 എ​ണ്ണം എ​ൽ.​ഡി.​എ​ഫി​ന്‍റെ കൈ​യി​ലാ​യി​രു​ന്നു. ര​ണ്ടെ​ണ്ണം യു.​ഡി.​എ​ഫി​ന്‍റെ​യും. അ​ഞ്ചെ​ണ്ണം കൂ​ടി സ്വ​ന്ത​മാ​ക്കി​ യു.​ഡി.​എ​ഫ്​ ഏ​ഴി​ട​ത്ത്​ ഭ​ര​ണം ഉ​റ​പ്പി​ച്ചു. 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 43 എ​ണ്ണം എ​ൽ.​ഡി.​എ​ഫി​ന്‍റെ​യും 42 എ​ണ്ണം യു.​ഡി.​എ​ഫി​ന്‍റെ​യും പ​ക്ക​ലാ​യി​രു​ന്നു. അ​തി​പ്പോ​ൾ 28 എ​ണ്ണ​മാ​യി എ​ൽ.​ഡി.​എ​ഫ്​ ഗ്രാ​ഫ്​ ഇ​ടി​ഞ്ഞു. അ​തേ​സ​മ​യം, 42ൽ ​നി​ന്ന്​ യു.​ഡി.​എ​ഫ് 54ലേ​ക്കാ​ണ്​ കു​തി​ച്ച​ത്.

152 ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 111 എണ്ണം ഉ​ണ്ടാ​യി​രു​ന്ന എ​ൽ.​ഡി.​എ​ഫ്​ 63ലേ​ക്ക്​ കൂ​പ്പു​കു​ത്തി. യു.​ഡി.​എ​ഫി​നൊ​പ്പം 79 എ​ണ്ണ​വും. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ലി​യ തി​രി​ച്ച​ടി ഇ​ട​തു​മു​ന്ന​ണി​ക്ക്​ സം​ഭ​വി​ച്ചു. 580 എ​ണ്ണം കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്​ 340 ആ​യി ചു​രു​ങ്ങി. യു.​ഡി.​എ​ഫ്​ ആ​ക​ട്ടെ 340 ൽ ​നി​ന്ന്​ 505 ആ​യി​ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. 12 ഗ്രാ​മ​പഞ്ചാ​യ​ത്തു​ക​ളു​ണ്ടാ​യി​രു​ന്ന എ​ൻ.​ഡി.​എ നേ​ട്ടം 24 ലേ​ക്കും ഉ​യ​ർ​ത്തി. 

Tags:    
News Summary - There is no time for rest, we must prepare for the assembly elections -Sunny Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.