കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ലക്ഷദ്വീപ് സ്വദേശി അറസ്റ്റില്‍

നെടുമ്പാശ്ശേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ലക്ഷദ്വീപ് സ്വദേശി മൂസയാണ് (46) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  മിനിക്കോയ് പൊലീസിന്‍െറ പിടിയിലായത്.

കപ്പല്‍ ജീവനക്കാരനായ ഇയാള്‍ക്കെതിരെ മിനിക്കോയ് പൊലീസ് കേസെടുത്തിരുന്നു. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ഇയാള്‍ പലപ്പോഴായി പ്രകൃതിവിരുദ്ധ പീഡനത്തിനിരകളാക്കി ദ്യശൃങ്ങള്‍ പകര്‍ത്തുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ സീഡിയില്‍ പകര്‍ത്തി വിദേശ രാജ്യങ്ങളിലും മറ്റും വിറ്റഴിച്ചിട്ടുണ്ടോയെന്നതുള്‍പ്പെടെ പൊലീസ് അന്വേഷിക്കും.

ലക്ഷദ്വീപിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. എട്ടും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ ഇയാളുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഭാര്യ നൂര്‍ജഹാനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വിറ്റഴിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന ഇയാള്‍ ഖത്തറില്‍നിന്ന് എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മിനിക്കോയ് പൊലീസ് വിമാനത്താവളത്തിലത്തെി ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് മിനിക്കോയിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് പൊലീസ് നിഗമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.