Posted On
date_range Updated On
date_range സ്വകാര്യ ബസ് പെര്‍മിറ്റ്: വിധി ജനകീയ സമരങ്ങളുടെ വിജയം –സോളിഡാരിറ്റി
കോഴിക്കോട്: സ്വകാര്യ ബസുകള്‍ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വിസുകള്‍ നടത്തേണ്ടതില്ളെന്ന സുപ്രീംകോടതി വിധി ജനകീയ സമരങ്ങളുടെ വിജയമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദുറഹ്മാന്‍ പറഞ്ഞു. ലിമിറ്റഡ് സ്റ്റോപ്പിന് മുകളിലുള്ള സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി പരിമിതപ്പെടുത്തിയ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനം മാറ്റമില്ലാതെ തുടര്‍ന്നുപോകുമെന്ന് കരുതാം. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ സര്‍ക്കാര്‍ ആര്‍ജവത്തോടെ മുന്നോട്ടുപോവുകയാണെങ്കില്‍ പൊതുഗതാഗത മേഖലയെ സംരക്ഷിക്കാന്‍ സാധിക്കും. സ്വകാര്യ ബസുകളുടെ സൂപ്പര്‍കൊള്ളക്ക് സുപ്രീംകോടതി വിധിയോടെ അറുതിവരുമെന്ന് പ്രത്യാശിക്കാമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.