സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് ഉയർന്നത് രണ്ട് തവണ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം രണ്ടുതവണയാണ്  വർധനവുണ്ടായത്. ഉച്ചയോടെ ഗ്രാമിന് 265 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,090 രൂപയായി. പവന് 2,120 രൂപയാണ് ഉച്ചയോടെ മാത്രം വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,720 രൂപയിലെത്തി.

രാവിലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് യഥാക്രമം 12,825 രൂപയും, 1,02,600 രൂപയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചയോടെ വീണ്ടും വലിയ വിലവർധനവുണ്ടായത്.

ആഗോള വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും സ്വർണവില പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്. ബുധനാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 3,931.24 ഡോളറിലെത്തി. ഡിസംബറിൽ വിതരണം ചെയ്യുന്ന യു.എസ്. ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 3,941.40 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്.

അമേരിക്കൻ ഡോളറിന്റെ മൂല്യം കുറഞ്ഞത് സ്വർണത്തിന് കരുത്തായി. ഡോളർ ദുർബലമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് വില കൂടുതൽ ആകർഷകമായി മാറുന്നു. യു.എസ്. ട്രഷറി ബോണ്ട് വരുമാനത്തിൽ ഇടിവുണ്ടായതോടെ, പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തോടുള്ള നിക്ഷേപകരുടെ താൽപര്യം വർധിച്ചു.

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ തുടക്കത്തിലുണ്ടായ ചില വിജയങ്ങൾ യു.എസ്. ഓഹരി ഫ്യൂച്ചേഴ്സിനെ താഴ്ത്തുകയും, ട്രഷറി ബോണ്ടുകളിലേക്കുള്ള ആവശ്യകത വർധിപ്പിക്കുകയും ചെയ്തു. ഇത് ആത്യന്തികമായി ഡോളറിനെ ദുർബലപ്പെടുത്തുകയും സ്വർണവില ഉയർത്താൻ ഇടയാക്കുകയും ചെയ്തു.

നവംബറിലെ സ്വർണവില (പവനിൽ)

01: 1,01,840

02: 1,02,200

03. 1,02,400

04. 1,02,600 (morning)

04 1,04,720

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840

Tags:    
News Summary - Gold price jumps twice today in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.