Posted On
date_range Updated On
date_range കേരള അതിർത്തിക്ക് സമീപം ചെങ്കോട്ടയിൽ ട്രെയിൻ തട്ടി കടുവ ചത്തു
പുനലൂർ (കൊല്ലം): കേരള വനാതിർത്തിക്ക് സമീപം ചെങ്കോട്ടയിൽ ട്രെയിൻ തട്ടി കടുവാക്ക് ദാരുണാന്ത്യം. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെ തമിഴ്നാട് ചെങ്കോട്ടക്കും ഭഗവതിപുരത്തിനും ഇടയിലാണ് സംഭവം. പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം.
ചെങ്കോട്ട-ഭഗവതിപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ജനവാസ മേഖലക്ക് തൊട്ടടുത്തുള്ള മാവിൻ തോട്ടത്തിൽനിന്ന് എത്തിയ കടുവയാണ് അപകടത്തിൽപ്പെട്ടത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ആർ.പി.എഫും തെങ്കാശി ജില്ല ഫോറസ്റ്റ് ഓഫീസർ രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലക്ക് സമീപം കടുവ ഇറങ്ങിയ സംഭവം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.