മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുക്കും

കോഴിക്കോട്: പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ തീരുമാനിച്ചു.  വടകര എടച്ചേരിയില്‍ തണല്‍ എന്ന പേരില്‍ നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസികളായ വയോധികര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് കേസെടുക്കാന്‍ തീരുമാനിച്ചത്. മക്കള്‍ ഉപേക്ഷിച്ച കുറെയധികം മാതാപിതാക്കള്‍ തണല്‍ നടത്തുന്ന സംരക്ഷണ കേന്ദ്രത്തിലാണ് താമസിക്കുന്നത്. കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്  വ്യാഴാഴ്ച തണല്‍ സന്ദര്‍ശിച്ചിരുന്നു.  പ്രദേശവാസികളാണ് വയോധികര്‍ക്ക് സംരക്ഷണം നല്‍കാനുള്ള തണല്‍ വൃദ്ധസദനം നടത്തുന്നത്.  ഒരു സര്‍ക്കാര്‍ സഹായവുമില്ലാതെ, ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലാണ് തണലിന്‍െറ പ്രവര്‍ത്തനമെന്ന് കമീഷന്‍ നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു.  സര്‍ക്കാര്‍ അധികൃതര്‍ തണലിന്‍െറ പ്രവര്‍ത്തനം മാതൃകയാക്കണമെന്നും കമീഷന്‍ നിരീക്ഷിച്ചു.  
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി തണല്‍ ഒരു സ്പെഷല്‍ സ്കൂള്‍ നടത്തുന്നുണ്ട്.  ഇവിടെ കാഴ്ചയില്ലാത്ത ഒരധ്യാപിക കാഴ്ചയില്ലാത്ത കുറെ കുട്ടികളെ   പഠിപ്പിക്കുന്നുണ്ട്.  ഇത് മാതൃകാപരമാണെന്നും കമീഷന്‍ നടപടിക്രമത്തില്‍  നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.