?????

ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ്: രണ്ടാംപ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍

പാലക്കാട്: ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍. 1995ല്‍ പാലക്കാട് കല്‍മണ്ഡപത്തില്‍ എച്ച്.വൈ.എസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം നടത്തി നിക്ഷേപകരെ വഞ്ചിച്ച കേസിലെ രണ്ടാം പ്രതി കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി സനലാണ് പാലക്കാട് ടൗണ്‍ സൗത് പൊലീസിന്‍െറ പിടിയിലായത്.

അന്യസംസ്ഥാനങ്ങളില്‍ തേക്ക്, മാഞ്ചിയം പ്ളോട്ടുകളുണ്ടാക്കിയും ആട് കൃഷി നടത്തിയും വര്‍ഷങ്ങള്‍ക്കകം വന്‍ ലാഭം വാഗ്ദാനം ചെയ്താണ് പ്രതികള്‍ നിക്ഷേപകരെ വഞ്ചിച്ചത്. സുരേഷ്കുമാര്‍, സുനില്‍ എന്നീ പേരുകളിലും പിടിയിലായ സനല്‍ അറിയപ്പെട്ടിരുന്നു. പാലക്കാട് നഗരത്തില്‍ മാത്രം ഇയാള്‍ക്കെതിരെ 26 കേസുണ്ട്. ഒന്നാം പ്രതിയും ഇയാളുടെ സഹോദരനുമായ അശോക് കുമാര്‍ 22 വര്‍ഷമായി ഒളിവിലാണ്.

പാലക്കാട് പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ സൗത് സി.ഐ മനോജ് കുമാര്‍, എസ്.ഐ സുജിത്ത് കുമാര്‍, സീനിയര്‍ സി.പി.ഒ റഷീദലി, സി.പി.ഒമാരായ ജിനപ്രസാദ്, സാജിദ്, അബ്ദുല്‍ മജീദ്, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.