പിള്ളക്കുവേണ്ടി ഗണേഷ്കുമാറിന്‍റെ മാപ്പ്

കൊട്ടാരക്കര: കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപ്പിള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയിൽ മകൻ ബി. ഗണേഷ് കുമാർ മാപ്പ് പറഞ്ഞു. അച്ഛൻ അത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ല. പക്ഷെ വാർത്തയുടെ ന്യായാന്യായങ്ങളിലേക്ക് താൻ കടക്കുന്നില്ല. എന്നാൽ പ്രസ്താവന മൂലം ഇതര മതസ്ഥർക്ക് മുറിവേറ്റിട്ടുണ്ടെങ്കിൽ പാർട്ടിയുടെ എം.എൽ.എ എന്ന നിലയിലും അംഗമെന്ന നിലയിലും എല്ലാറ്റിനുമുപരി മകനെന്ന നിലയിലും നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു. നിങ്ങളിത് സ്വീകരിക്കണം. ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെയാണ് ബി.ഗണേഷ്കുമാർ ബാലകൃഷ്ണപിള്ളയുടെ പ്രഭാഷണത്തിന് ഖേദം രേഖപ്പെടുത്തിയത്.

അതേസമയം, ബാലകൃഷണപ്പിള്ള ഇത്തരത്തിൽ പ്രസംഗിച്ചിട്ടുണ്ടെങ്കിൽ താൻ സ്ഥാനം രാജിവെക്കുമെന്ന് കേരളകോൺഗ്രസ് ബി കൊല്ലം ജില്ലാ വൈസ് പ്രസിഡന്‍റ് എ.ഷാജു ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ച് കഴിഞ്ഞ ദിവസം ആര്‍. ബാലകൃഷ്ണ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധുയർന്നിരുന്നു. ​കൊല്ലം റൂറൽ എസ്​.പിക്ക്​ ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിൽ കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.