ഏറ്റുമാനൂര്‍: അതിരമ്പുഴ ഐക്കരക്കുന്നേല്‍ ജങ്ഷനു സമീപം റബര്‍ തോട്ടത്തില്‍ ഗര്‍ഭിണിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിരമ്പുഴ ഐക്കരകുന്നേല്‍ ഒറ്റക്കപ്പിലുമാവ് റോഡിനോട് ചേര്‍ന്ന് പൈനേല്‍ ബാബുവിന്‍െറ തോട്ടത്തിലാണ് നീല പോളിത്തീന്‍ ചാക്കില്‍ പൊതിഞ്ഞ മൃതദേഹം കണ്ടത്തെിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 40 വയസ്സ് തോന്നിക്കും. ഗാന്ധിനഗര്‍, മെഡിക്കല്‍ കോളജ് ഭാഗത്ത് ഇവരെ കണ്ടിട്ടുള്ളതായി നാട്ടുകാര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് കൈപ്പുഴ സ്വദേശിനിയാണോ കൊല്ലപ്പെട്ടതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരാണോയെന്ന് തിരിച്ചറിയാന്‍ ബന്ധുകളെ കൊണ്ടുവരും. ഇവരുമായി ബന്ധമുണ്ടായിരുന്നവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന.
വയലറ്റ് നിറത്തിലുള്ള നൈറ്റിയാണ് യുവതി ധരിച്ചിരുന്നത്. അഞ്ച് അടി ഉയരമുണ്ട്. ആറു മാസം ഗര്‍ഭിണിയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ റബര്‍ വെട്ടാനത്തെിയ മാര്‍ത്താണ്ഡം ചിറ്റാര്‍ സ്വദേശി വലിയവിളയില്‍ ആര്‍. കുമാറാണ് (39) മൃതദേഹം കണ്ടത്. 6.15ഓടെ ടാപ്പിങ് അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് റോഡിനോട് ചേര്‍ന്ന തിട്ടമേല്‍ റബറിന്‍െറ ചുവട്ടില്‍ ചാക്കുകെട്ടു കണ്ടത്. ഉടന്‍ അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തത്തെി തെളിവുശേഖരിച്ചു.
മൃതദേഹം കണ്ടത്തെിയ സ്ഥലത്തിന് എതിര്‍വശത്തെ റബര്‍ തോട്ടത്തില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും സോഡാക്കുപ്പിയും സോപ്പും കയറും കണ്ടത്തെി. പൊലീസ് നായ സമീപപ്രദേശങ്ങളിലെ പുരയിടങ്ങളിലും മദ്യക്കുപ്പിയും മറ്റും കിടന്ന തോട്ടത്തിലും മണം പിടിച്ചത്തെി. ഇവിടെനിന്ന് ഓടിയ നായ തൊട്ടടുത്ത ഇടവഴിയില്‍ നിലയുറപ്പിച്ചു. മൃതദേഹം കിടന്ന സ്ഥലത്തിനു തൊട്ടുചേര്‍ന്ന് പൊട്ടക്കിണറുണ്ട്. സ്ഥലപരിചയം ഉള്ള ആരോ മൃതദേഹം പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കാനായി കൊണ്ടുവന്നതാണോ എന്നും പൊലീസ് സംശയിക്കുന്നു. സംഭവമറിഞ്ഞ് വന്‍ ജനാവലിയും അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളും സ്ഥലത്തത്തെി. പരിസരപ്രദേശം ആളുകള്‍ പ്രവേശിക്കാത്ത വിധത്തിലാക്കിയാണ് പൊലീസ് തെളിവെടുത്തത്.
ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍, ഡിവൈ.എസ്.പിമാരായ വി. അജിത്, മുഹമ്മദ് കബീര്‍ റാവുത്തര്‍, ഗിരീഷ് പി. സാരഥി, സി.ഐമാരായ നിര്‍മല്‍ ബോസ്, സി.സി. മാര്‍ട്ടിന്‍, എസ്.ഐമാരായ അനൂപ് ജോസ്, എം.ജെ. അരുണ്‍, മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. മധ്യമേഖലാ ഐ.ജി എസ്. ശ്രീജിത്തും സംഭവസ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.