തൊടുപുഴ: ഉമ്മൻചാണ്ടിക്കെതിരെ ഹൈക്കമാൻഡിന് എഴുതിയ കത്ത് തൻറേതല്ലെന്ന് പറയുന്ന രമേശ് ചെന്നിത്തല അതിലെ ഒപ്പ് ആരുടേതെന്ന് വ്യക്തമാക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ. തൊടുപുഴയിൽ എൽ.-ഡി.എഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒപ്പ് തൻറേതല്ലെങ്കിൽ ഇതേക്കുറിച്ച് അന്വേഷണം നടത്താൻ ചെന്നിത്തല തയ്യാറുണ്ടോയെന്നും വി.എസ് വെല്ലുവിളിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി ഹൈക്കമാന്‍ഡിന് ചെന്നിത്തല അയച്ച കത്ത് എറണാകുളത്തെ പ്രചാരണ യോഗത്തില്‍ വി.എസ് വായിച്ചിരുന്നു. എന്നാൽ കത്ത് തൻറേതല്ലെന്ന ചെന്നിത്തലയുടെ മറുപടി വന്നതോടെയാണ് ഒപ്പ് സംബന്ധിച്ച് വിശദീകരിക്കാൻ വി.എസ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ചത്. അഴിമതിയില്‍ നിറഞ്ഞ സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നെന്ന് കത്തില്‍ ചെന്നിത്തല ഉന്നയിച്ചിരുന്നു. എന്നാല്‍ വിവാദമായപ്പോള്‍ താന്‍ ഇങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നായിരുന്നു അന്നും ചെന്നിത്തലയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.