സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു

കൊല്ലം: കുഞ്ഞിന്‍െറ ജന്മദിനാഘോഷം അറിയിച്ചില്ലെന്ന കാരണത്താല്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു. തൃക്കരുവ ഞാറയ്ക്കല്‍ എലുമല പണ്ടകശാലയില്‍ വീട്ടില്‍ മോഹനന്‍- ലീല ദമ്പതികളുടെ മകന്‍ ഷൈജു (32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷൈജുവിന്‍െറ ജ്യേഷ്ഠന്‍ ബൈജു (35) വിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്; സഹോദരങ്ങളായ ബൈജുവും ഷൈജുവും മാതാപിതാക്കളും എലുമലയിലെ കുടുംബവീട്ടിലാണ് താമസം. ബുധനാഴ്ച ബൈജുവിന്‍െറ കുഞ്ഞിന്‍െറ ജന്മദിനാഘോഷമായിരുന്നു. എന്നാല്‍ ഷൈജുവിനെ ചടങ്ങ് അറിയിച്ചില്ളെന്ന കാരണത്താല്‍ വൈകീട്ട് വീട്ടിലത്തെിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ഷൈജു ബൈജുവിനെ മര്‍ദിക്കാനൊരുങ്ങി. ഇതിനിടയില്‍ കയ്യില്‍ കരുതിയിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷൈജുവിനുനേരെ വീശി. കഴുത്തില്‍ മാരകമായി മുറിവേറ്റ് ഞരമ്പ് അറ്റതിനത്തെുടര്‍ന്ന് അവശനായി വീണ ഷൈജുവിനെ ബൈജുവും മറ്റുള്ളവരും ചേര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ അറിയിച്ചതിനത്തെുടര്‍ന്ന് ഈസ്റ്റ് എസ്.ഐ രാജേഷ്കുമാര്‍ എത്തി ബൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരിച്ച ഷൈജു അവിവാഹിതനാണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.