ബാര്‍കോഴ: സുകേശനുമായി ഗൂഢാലോചന നടത്തിയിട്ടില്ളെന്ന് ബിജു രമേശിന്‍െറ മൊഴി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ താന്‍ വിജിലന്‍സ് എസ്.പി ആര്‍. സുകേശനുമായി ഗൂഢാലോചന നടത്തിയിട്ടില്ളെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ മൊഴി. ബാര്‍ കോഴക്കേസ് അന്വേഷണം ആരംഭിക്കുംമുമ്പ് സുകേശനെ അറിയില്ല. അദ്ദേഹവുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല.
കെ.എം. മാണി ഉള്‍പ്പെടെ മന്ത്രിമാര്‍ക്കെതിരെ ശക്തമായ മൊഴി നല്‍കിയ തന്‍െറ ജീവന് ഭീഷണിയുണ്ട്. കായികമായി ഇല്ലാതാക്കാന്‍ നീക്കമുണ്ടായി. മൊഴി തിരുത്താന്‍ പലരും ആവശ്യപ്പെട്ടു. പിന്മാറാതെ വന്നപ്പോഴാണ് ഗൂഢാലോചനക്കേസ് സൃഷ്ടിക്കുന്നത്. മാണിക്കെതിരായ വിജിലന്‍സ് കേസ് അദ്ദേഹത്തിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നും ബിജു ക്രൈംബ്രാഞ്ച് എസ്.പി പി. ഉണ്ണിരാജന് മൊഴിനല്‍കി.
ബിജു രമേശും എസ്.പി സുകേശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ബാര്‍ കോഴക്കേസിന് നിദാനമെന്ന് സംശയിക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി ഫെബ്രുവരിയില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സി.ആര്‍.പി.സി-164 പ്രകാരം ബിജു രമേശ് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയോടൊപ്പം സമര്‍പ്പിച്ച സീഡിയിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ 11.30ന് തൈക്കാട് ഗെസ്റ്റ് ഹൗസിലത്തെിയ ബിജുവിന്‍െറ മൊഴിയെടുപ്പ് രണ്ട് മണിക്കൂര്‍ നീണ്ടു. മൊഴി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ബിജു, മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ ഗൂഢാലോചന നടക്കുന്നെന്ന് ആരോപിച്ചു. താന്‍ മാണിക്കെതിരെ നല്‍കിയ സീഡി തെളിവായി സ്വീകരിക്കാനാകില്ളെന്നായിരുന്നു വിജിലന്‍സ്സംഘത്തിന്‍െറ ആദ്യ നിലപാട്. സീഡി എഡിറ്റ് ചെയ്തെന്ന് പറഞ്ഞാണ് ആ നിലപാടെടുത്തത്.
എന്നാല്‍, അതേ സീഡി തനിക്കെതിരെ ഉപയോഗിക്കുന്നത് ബാര്‍ കോഴക്കേസ് അട്ടിമറിക്കാനാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിമാരെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ മൊഴി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വേഗം ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ഇതിനുപിന്നില്‍ സ്ഥാപിതതാല്‍പര്യങ്ങളുണ്ടെന്നും ബിജു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.