കോട്ടക്കലിൽ സ്വകാര്യ ബസിടിച്ച് വനിതാ ഡോക്ടർ മരിച്ചു

കോട്ടക്കൽ: പുത്തനത്താണിയിൽ സ്വകാര്യബസിടിച്ച് വനിതാ ഡോക്ടർ മരിച്ചു. വരണാകരം സ്വദേശിയായ ആയുർവേദ ഡോക്ടർ ഷനൂജ അബൂബക്കറാണ് (29) മരിച്ചത്. ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന ബസിടിക്കുകയായിരുന്നു. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചു വീഴ്ത്തിയത്. ബസിൻെറ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയ യുവതി തൽക്ഷണം മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു യുവതി.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കോട്ടക്കൽ, കൽപകഞ്ചേരി സ്റ്റേഷനുകളിലെ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.