കസ്റ്റഡിയിലിരിക്കെ സരിത കത്തെഴുതിയിട്ടില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍െറ മൊഴി
കൊച്ചി: സരിത എസ്. നായര്‍ പെരുമ്പാവൂര്‍ പൊലീസിന്‍െറ കസ്റ്റഡിയിലിരിക്കെ കത്തെഴുതുകയോ കുറിപ്പ് തയാറാക്കുകയോ ചെയ്തിട്ടില്ളെന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയായിരുന്ന കെ. ഹരികൃഷ്ണന്‍ സോളാര്‍ കമീഷനില്‍ മൊഴിനല്‍കി.
സോളാര്‍ കേസുകളില്‍ പ്രതിയായി പത്തനംതിട്ട ജയിലില്‍ കഴിയുകയായിരുന്ന സരിതയെ 2013 ജൂലൈ 16മുതല്‍ 20വരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഈ അഞ്ചു ദിവസങ്ങളിലും സരിത കേസന്വേഷണത്തിന്‍െറ ഭാഗമായി തന്‍െറ നിരീക്ഷണത്തിലും വിശ്രമസമയത്ത് വനിതാ പൊലീസിന്‍െറ നിരീക്ഷണത്തിലുമായിരുന്നു.
ഈ അവസരത്തില്‍ അവര്‍ ഒന്നും എഴുതിയതായി ശ്രദ്ധയില്‍പെട്ടിട്ടില്ല.
സരിത പത്തനംതിട്ട ജയിലിലത്തെിയപ്പോള്‍ ദേഹപരിശോധന നടത്തിയ ജയില്‍ വാര്‍ഡര്‍മാര്‍ കുറിപ്പ് കണ്ടത്തെിയെന്ന ജയില്‍ സൂപ്രണ്ടിന്‍െറ മൊഴിയെക്കുറിച്ച് തനിക്കറിയില്ളെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന പ്രതിക്ക് കോടതി നിര്‍ദേശിച്ചാലല്ലാതെ കേസ് സംബന്ധമായോ അല്ലാതെയോ എന്തെങ്കിലും എഴുതാന്‍ അനുവാദം നല്‍കാറില്ളെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.
2013 ജൂണ്‍ എട്ടിന് സരിതയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത മുതലുകളുടെ സീഷര്‍ മഹസര്‍ തയാറാക്കിയിട്ടുണ്ടെങ്കിലും അതിന്‍െറ പകര്‍പ്പ് അവര്‍ക്ക് നല്‍കിയിരുന്നില്ളെന്നും ഹരികൃഷ്ണന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.