Posted On
date_range Updated On
date_range മലമ്പുഴയില്‍ മാരാരിക്കുളം ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല –കുമ്മനം
തിരുവനന്തപുരം: മലമ്പുഴയില്‍ ഇത്തവണ മാരാരിക്കുളം മോഡല്‍ ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ളെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ആത്മാഭിമാനമുണ്ടെങ്കില്‍ വി.എസ് സി.പി.എം ടിക്കറ്റില്‍ മത്സരിക്കരുത്. പാര്‍ട്ടിവിരുദ്ധനായ ഒരാളെ ജനങ്ങളുടെമേല്‍ കെട്ടിവെക്കാനുള്ള നീക്കം സി.പി.എം ഉപേക്ഷിക്കണം. വി.എസിനെ സി.പി.എം വിദൂഷകവേഷം കെട്ടിക്കുകയാണ്. വി.എസ് പാര്‍ട്ടി വിരുദ്ധന്‍ തന്നെയാണെന്ന് പിണറായി വിജയന്‍ വീണ്ടും ഉറപ്പിച്ചുപറഞ്ഞ സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.