കളമശ്ശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളി മരിച്ചു. ലിഫ്റ്റിനൊപ്പം താഴേക്ക് പതിച്ച സൂപ്പര്‍വൈസര്‍ ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് പള്ളിനേലി സ്വദേശി രംഘുനാഥന്‍െറ മകന്‍ പഴനിവേലാണ് (50) മരിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ തൃപ്പൂണിത്തുറ എരൂര്‍ ചക്കിനിക്കാട് വീട്ടില്‍ രതീഷ് (36) എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാവിലെ 8.40നായിരുന്നു സംഭവം. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് കെട്ടിടത്തിന്‍െറ മൂന്നാം നിലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. നിര്‍മാണസാമഗ്രികള്‍ മുകളില്‍ എത്തിക്കാന്‍ സ്ഥാപിച്ച ലിഫ്റ്റ് തകര്‍ന്നുവീഴുകയായിരുന്നു. ഇഷ്ടികയും സിമന്‍റും മുകളിലേക്ക് കയറ്റിവിടുന്നതിനിടെ മൂന്നാം നിലയിലെ ഇഷ്ടികക്കെട്ടില്‍ സ്ഥാപിച്ച ലിഫ്റ്റിന്‍െറ ഭാഗം അടര്‍ന്ന് താഴേക്ക് പതിച്ചു. ഈ സമയം താഴെ നിന്ന പഴനിവേലിന്‍െറ തലയിലേക്കാണ് ലിഫ്റ്റിന്‍െറ പ്ളാറ്റ്ഫോം വന്നുവീണത്. പൊളിച്ച ഇഷ്ടിക ലിഫ്റ്റില്‍ കയറ്റുകയായിരുന്ന രതീഷും ലിഫ്റ്റിനൊപ്പം താഴേക്ക് പതിച്ചു. അതേസമയം, ലിഫ്റ്റിനടിയില്‍ അനക്കമില്ലാതെ കിടന്ന പഴനിവേലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് സെക്യൂരിറ്റി വിഭാഗം തടഞ്ഞു. ഇത് രക്ഷാപ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെ ബഹളമായി. ഒന്നര മണിക്കൂറിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.