വെടിക്കെട്ട് ദുരന്തം നടന്ന പുറ്റിങ്ങൽ ക്ഷേത്രം വീണ്ടും തുറന്നു

പരവൂർ: വെടിക്കെട്ട് ദുരന്തം നടന്ന പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രം പൂജകൾക്കായി വീണ്ടും തുറന്നു. ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പുണ്യാഹം, ശുദ്ധികലശം അടക്കമുള്ള കർമങ്ങൾ നടന്നത്. നിരവധി ഭക്തർ ക്ഷേത്ര ദർശനത്തിനായി എത്തുന്നുണ്ട്.

ഉത്സവം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ് ക്ഷേത്രം പൂജകൾക്കായി സാധാരണ തുറക്കാറുള്ളത്. എന്നാൽ, 16 ദിവസം കഴിഞ്ഞ് ക്ഷേത്രം തുറന്നാൽ മതിയെന്ന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ഇന്ന് നട തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏപ്രില്‍ 10നാണ് ഉത്സവത്തിനിടെ നാടിനെ നടുക്കിയ വെടിക്കെട്ട് അപകടമുണ്ടായത്. അപകടത്തില്‍ 107 പേര്‍ മരിക്കുകയും 350 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികൾ അടക്കം 13 പേർ റിമാൻഡിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.