വെടിക്കെട്ട് തടയാതിരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് ഡി.ജി.പി

തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയും പൊലീസിനെ ന്യായീകരിച്ചും ഡി.ജി.പി ടി.പി.സെന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പുറത്തായി.
ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് ഏപ്രില്‍13ന് നല്‍കിയ റിപ്പോര്‍ട്ടില്‍ വെടിക്കെട്ട് തടയാതിരിക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും ഇത് മറികടക്കാന്‍ പൊലീസിന് കഴിഞ്ഞില്ളെന്നും ഡി.ജി.പി വിവരിക്കുന്നു. സംഭവദിവസം കൊല്ലത്ത് 33 ക്ഷേത്രങ്ങളില്‍ ഉത്സവമുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ നൂറോളം പൊലീസുകാരെ പരവൂരില്‍ വിന്യസിക്കുന്നത് അപ്രായോഗികമാണെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു.
 ഒരു സി.ഐയുടെ നേതൃത്വത്തില്‍ 11 എസ്.ഐമാരും ഏഴ് എ.എസ്.ഐമാരും എട്ട് എസ്.സി.പി.ഒയും 35 സിവില്‍ പൊലീസ് ഓഫിസര്‍മാരും സംഭവസ്ഥലത്തുണ്ടായിരുന്നു.
 അതേസമയം, ജില്ലാ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് ദുരന്തം ഒഴിവാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. കാലാകാലങ്ങളായി മത്സരക്കമ്പം കാണാന്‍ ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിലത്തെുന്നത്. എന്നാല്‍, കമ്പം നിരോധിച്ചതായി ഒരറിയിപ്പും ജില്ലാഭരണകൂടം നല്‍കിയില്ല.  ദുരന്തമുണ്ടായപ്പോള്‍ പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാനും ജില്ലാ ഭരണകൂടത്തില്‍ നിന്ന് ആരും വന്നില്ല.
1998ലും പരവൂരില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയപ്പോള്‍ പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍, രാഷ്ട്രീയനേതൃത്വം ഇടപെട്ട് കേസ് പിന്‍വലിപ്പിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സനയില്‍ ചിലരെ മാത്രം തിരഞ്ഞുപിടിച്ച് ശിക്ഷിക്കുന്നത് പൊലീസിന്‍െറ ആത്മവീര്യം തകര്‍ക്കുമെന്നും ഡി.ജി.പി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.