മനുഷ്യ ശരീരത്തെ അടുത്തറിയാന്‍ മെഡിക്കല്‍ ഗാലറി

കൊച്ചി: മനുഷ്യശരീരവും ആന്തരിക-ബാഹ്യ അവയവങ്ങളും നിറഞ്ഞ ഒരു ലബോറട്ടറി. മനുഷ്യശരീരത്തെ ബാധിക്കുന്ന ഗുരുതരവും അല്ലാത്തതുമായ രോഗം, അവയുടെ പ്രതിരോധ മാര്‍ഗം എന്നിവ വിവരിക്കുന്ന ഹെല്‍ത്ത് ടിപ്സ്. മനുഷ്യനെന്ന അദ്ഭുത സൃഷ്ടിയെ ആഴത്തില്‍ മനസ്സിലാക്കണമെങ്കില്‍ എറണാകുളം കുട്ടികളുടെ തിയറ്ററിലെ മെഡിക്കല്‍ ഗാലറിയിലത്തൊം. വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. മനുഷ്യ ശരീരം, അവയവങ്ങള്‍, അവയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയുടെ നേരറിവുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഗര്‍ഭസ്ഥശിശുവിന്‍െറ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ തുടങ്ങി സ്ത്രീയുടെയും പുരുഷന്‍െറയും ജനനേന്ദ്രിയങ്ങള്‍, ഗര്‍ഭപാത്രം, അണ്ഡാശയം, അര്‍ബുദം, പ്രമേഹം എന്നിങ്ങനെ വിവിധ രോഗങ്ങളാല്‍ മുറിച്ചുമാറ്റപ്പെട്ട അവയവങ്ങള്‍ വരെ ഫോര്‍മലിന്‍ ലായനിയില്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗര്‍ഭപാത്രത്തില്‍ രൂപം പ്രാപിക്കുന്നതുമുതല്‍ വിവിധ മാസങ്ങള്‍ പിന്നിട്ട് പൂര്‍ണ വളര്‍ച്ച പ്രാപിച്ച ശിശുക്കള്‍ പ്രദര്‍ശനത്തിലുണ്ട്. ഗര്‍ഭകാല പ്രശ്നങ്ങളോ, ജനിതക വൈകല്യമോ ബാധിച്ച ശിശുക്കളെയാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്കൊപ്പം ഗര്‍ഭകാല പ്രശ്നങ്ങളെയും ജനിതക വൈകല്യത്തെയുംപറ്റി പ്രതിപാദിക്കുന്ന കുറിപ്പുകളും ഇവക്കൊപ്പമുണ്ട്.


പുകവലിയുടെ പരിണിതഫലമെന്നോണം മുറിച്ചുമാറ്റിയ കാല്‍പാദവും അസുഖം ബാധിച്ച സ്തനങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനൊപ്പം സ്വയം പരിശോധനയും രോഗം നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിവരിച്ചിരിക്കുന്നു. കരള്‍, ഹൃദയം, പ്ളീഹ, ശ്വാസകോശങ്ങള്‍, സുഷുമ്ന നാഡി എന്നിവയുടെ ആകൃതിയും വലുപ്പവും കണ്ടുമനസ്സിലാക്കാം. കഴിക്കുന്ന ഭക്ഷണം മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്ന വഴി, ആമാശയം, വന്‍കുടല്‍, ചെറുകുടല്‍, മലാശയം എന്നിവയുടെ പ്രവര്‍ത്തനവും അവയെ ബാധിക്കുന്ന അസുഖങ്ങളെയും അതിനുള്ള ചികിത്സയെക്കുറിച്ചും വിവരണമുണ്ട്.

ആശുപത്രിമാലിന്യ സംസ്കരണം, അവയവദാനത്തെക്കുറിച്ചുള്ള ബോധവത്കരണം, ശസ്ത്രക്രിയാമുറിയുടെ മാതൃക, ഹെല്‍ത്ത് ടിപ്സ്, മനുഷ്യന്‍െറ അസ്ഥികൂടം, നട്ടെല്ല് തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. 50 വര്‍ഷംകൊണ്ട് ശേഖരിച്ചവയാണ് ഇവയെല്ലാം. എറണാകുളം കൃഷ്ണ ഹോസ്പിറ്റലാണ് അവയവങ്ങള്‍ നല്‍കിയത്. മാംസപേശികള്‍, ഹൃദയവും രക്തചംക്രമണവ്യൂഹവും, വയറിനകത്തെ അവയവങ്ങള്‍ എന്നിവ മനസ്സിലാക്കാനാകുന്ന മനുഷ്യശരീരത്തിന്‍െറ മാതൃക അമൃത ആശുപത്രിയുടെ സംഭാവനയാണ്.


ജില്ലാ ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലാണ് മെഡിക്കല്‍ ഗാലറി. നിലവില്‍ കുട്ടികളുടെ പാര്‍ക്കിലത്തെുന്നവരില്‍ താല്‍പര്യമുള്ളവര്‍ക്കായി ഗാലറി തുറക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് സമയം. ഗാലറി വിപുലീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് ആശുപത്രികള്‍ കൂടുതല്‍ പ്രദര്‍ശന വസ്തുക്കള്‍ നല്‍കുന്നപക്ഷം ഗാലറി വിപുലീകരിക്കും. പ്രദര്‍ശനത്തിനൊപ്പം ആരോഗ്യ-അവയവദാന സെമിനാറുകള്‍, ബോധവത്കരണം തുടങ്ങിയവയും സംഘടിപ്പിക്കാന്‍ ലക്ഷ്യമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.