പരവൂർ ദുരന്തം: ഡി.ജി.പിയോട് വിശദീകരണം തേടിയതിനെതിരെ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: പരവൂർ ദുരന്തത്തെക്കുറിച്ചുള്ള തന്‍റെ റിപ്പോർട്ട് ഡി.ജി.പിക്ക് അയച്ചതിൽ ആഭ്യന്തര സെക്രട്ടറിക്ക് അതൃപ്തി. തന്‍റെ പ്രതിഷേധം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സർക്കാരിനെ അറിയിച്ചു.

പദവിയിൽ തന്നേക്കാൾ താഴെയുള്ള ഡി.ജി.പിക്ക് സർക്കാർ തന്‍റെ റിപ്പോർട്ട് അയച്ചത് ശരിയായില്ല. ഇതുസംബന്ധിച്ച് ഡി.ജി.പി. നൽകിയ റിപ്പോർട്ടും കൂടി പരിഗണിച്ചാണ് താൻ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. തെറ്റും ശരിയും കൃത്യമായി വിലയിരുത്തുന്നതാണ് തന്‍റെ റിപ്പോർട്ടെന്നും നളിനി നെറ്റോ വ്യക്തമാക്കി.

പരവൂർ ദുരന്തത്തിൽ പൊലീസിനെ രക്ഷിക്കാൻ, സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വിവാദം. ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ട് മറികടന്നാണ് സർക്കാർ ഡി.ജി.പിയോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് പൊലീസിന്‍റെ വീഴ്ച മറച്ചുവെക്കാനാണെന്നാണ് ആരോപണം. ദുരന്തത്തിൽ കലക്ടർക്ക് വീഴ്ചപറ്റിയെന്ന് നേരത്തേ ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.