ബംഗളൂരുവിലെ കാമ്പസില്‍ ബൈക്കിടിച്ച് ചികില്‍സയില്‍ ആയിരുന്ന പെണ്‍കുട്ടി മരിച്ചു

ബംഗളൂരു: ബംഗളൂരുവിലെ കാമ്പസില്‍ ബൈക്കിടിച്ച് ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു. തുംകൂര്‍ സിദ്ധാര്‍ഥ ഡെന്‍റല്‍ കോളജിലെ എം.ഡി.എസ് വിദ്യാര്‍തഥിനിയായ നിലീന ചന്ദ്രന്‍ (22) ആണ് മരിച്ചത്. വാല്യാക്കോട് ചന്ദ്രന്‍- അനിത അധ്യാപക ദമ്പതികളുടെ മകള്‍ ആണ്.

കഴിഞ്ഞ മാര്‍ച്ച് 23ന് ഹോളി ദിനത്തില്‍ കാമ്പസില്‍ വെച്ചാണ് മദ്യപിച്ചയാള്‍ ഓടിച്ച ബൈക്ക് നിലീനയുടെ സ്കൂട്ടറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. ഹോസ്റ്റലില്‍ നിന്നും ലൈബ്രറിയിലേക്ക് പോവുകയായിരുന്നു നിലീന. തുടര്‍ന്ന് ബംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിയാണ് അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ചിരുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് നിലീന. സഹോദരന്‍: അക്ഷയ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.