കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ജയരാജന്‍െറ ഹരജി

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മേയ് 17,18 തീയതികളില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്. ഏപ്രില്‍ 22ന് പരിഗണിക്കും.
ഹൃദ്രോഗ പരിശോധനക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ 17നും സി.പി.എം നേതാവ് കാരായി രാജന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 18നും പ്രവേശാനുമതി വേണമെന്നാണ് ഹരജിയിലെ ആവശ്യം.
ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ സഹോദരിയും മുന്‍ എം.പിയുമായ പി. സതീദേവിയുടെ വടകര ചോറോട്ടെ വീട്ടിലാണ് ജയരാജന്‍  താമസിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ മേയ് 16ന് ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.