അബ്ദുൽ റഹ്മാൻ, ഒ.ജെ. ജനീഷ്
Posted On
date_range Updated On
date_range ‘പാർട്ടിക്ക് അപമാനം’; മന്ത്രി ഒ.ജെ. ജനീഷിന് വിരുന്നൊരുക്കിയ നേതാവിനെ പുറത്താക്കി സി.പി.ഐ
തൃശൂർ: യുവജനക്ഷേമ കായിക മന്ത്രി അഡ്വ. ഒ.ജെ ജനീഷിന് വിരുന്നൊരുക്കിയ സംഭവത്തിൽ മുതിർന്ന സി.പി.ഐ നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കി.
സി.പി.ഐ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അംഗവുമായ പി.എസ്. അബ്ദുൽ റഹ്മാനെയാണ് അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. മന്ത്രിക്ക് വിരുന്നൊരുക്കിയത് തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്ക് അപമാനമായെന്നും ചൂണ്ടിക്കാട്ടിയാണ് അഷ്ട്ടമിച്ചിറ ബ്രാഞ്ചിന്റെ നടപടി.
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും അഭ്യർഥന മാനിച്ചാണ് മന്ത്രിക്ക് ഈ മാസം 27ന് തന്റെ വീട്ടിൽ വിരുന്നൊരുക്കിയതെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു. ഇതിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ല. പാർട്ടി തീരുമാനം അപ്രതീക്ഷിതവും വേദന ജനകവുമാണെന്ന് അബ്ദുൽ റഹ്മാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.