തൃശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

തൃശൂർ: തൃശൂർ കാഞ്ഞാണിയിൽ ബൈക്ക് പിക്കപ്പ് വാനിലിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി പ്രണവ്(17) കരുവന്തല സ്വദേശി അഭിമന്യു(19) എന്നിവരാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകായിരുന്നു. അപകടത്തിൽ പിക്കപ്പ് വാനിന്‍റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. 

അതേ സമയം തിരുവല്ലയിൽ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. ടാങ്കർ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേക്ക് വാഴക്കുലകൾ കയറ്റി പോയ മിനി ലോറിയും മഹാരാഷ്ട്രയിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പാൽ കയറ്റി വന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ മിനി ലോറി ഡ്രൈവർ മരണപ്പെട്ടു. മൃതദേഹം ഫയർഫോഴ്സ് എത്തി ഒന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ നാലരയോടെ ക്യാബിൻ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.

Tags:    
News Summary - Two students died after their bike lost control and collided with a pickup van in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.