സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

ന്യൂഡൽഹി: കൊല്ലം പരവൂരിലെ വെടിക്കെട്ടപകടത്തിൻെറ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. അപകട വാർത്ത ഹൃദയഭേദകമാണെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിനൊപ്പം പ്രാർഥനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയോട് കേരളത്തിലെത്താൻ മോദി നിർദേശം നൽകി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി മോദി സംസാരിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനായി ഹെലിക്കോപ്ടർ വിട്ടുതരണമെന്ന് ഉമ്മൻചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എല്ലാ പരിപാടികളും റദ്ദാക്കി കൊല്ലത്തേക്ക് തിരിച്ചു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ രാവിലെ തന്നെ ആശുപത്രികളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവധിയിലുള്ള ഡോക്ടർമാരോട് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.