ന്യൂഡൽഹി: കോൺഗ്രസിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും മംഗളകരമായി അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതേസമയം, പ്രശ്ന പരിഹാരത്തിനുള്ള ഫോർമുലകളൊന്നും ആയിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു സംഘർഷവുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ വിഷയത്തിൽ പ്രതികരിച്ചില്ല. പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി ചെന്നിത്തല കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.