സി.പി.എം അനുകൂലമായി പ്രതികരിച്ചില്ല; ജോണി നെല്ലൂര്‍ പിളര്‍പ്പില്‍നിന്ന് പിന്മാറി

കൊച്ചി: യു.ഡി.എഫില്‍നിന്ന് ചാടാന്‍ കരുനീക്കിയ ജോണി നെല്ലൂരിനെ അടക്കിനിര്‍ത്തിയത് സി.പി.എമ്മിന്‍െറ മൗനം.  കോണ്‍ഗ്രസ് അങ്കമാലി സീറ്റ് നിഷേധിച്ചതിനത്തെുടര്‍ന്ന് പിളര്‍പ്പിന്‍െറ സൂചന നല്‍കിയും ഇടതിനോട് അയിത്തമില്ളെന്ന് പ്രഖ്യാപിച്ചും രംഗത്തുവന്നെങ്കിലും സി.പി.എം നേതൃത്വം അനുകൂല സൂചനയൊന്നും നല്‍കിയില്ല. പാര്‍ട്ടി ലീഡര്‍ കൂടിയായ മന്ത്രി അനൂപ് ജേക്കബ് കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതോടെ, പ്രതിഷേത്തോടെ ശ്രമത്തില്‍നിന്ന് പിന്തിരിയാന്‍ ജോണി നെല്ലൂര്‍ നിര്‍ബന്ധിതനായി. കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പില്‍ പ്രതിസന്ധി തല്‍ക്കാലത്തേക്ക്  ഒഴിവായത് ഈ സാഹചര്യത്തിലാണ്.
 പാര്‍ട്ടിക്കുള്ളിലെ  കൂടിയാലോചനകളില്‍ ഈ ആശയത്തിന്  പിന്തുണ കിട്ടിയുമില്ല. വെള്ളിയാഴ്ച രാവിലെ ഒപ്പം നില്‍ക്കുന്നവരുടെ യോഗം വീട്ടില്‍ വിളിച്ചിരുന്നു. ഈ  ചര്‍ച്ചയിലും മുന്നണി വിട്ടാല്‍ നഷ്ടക്കച്ചവടമാകുമോ എന്ന ആശങ്ക പലരും പങ്കുവെച്ചു. അതിനിടെ, എല്‍.ഡി.എഫിലെ സാധ്യത സി.പി.എം നേതൃത്വവുമായി ബന്ധപ്പെട്ട് തിരക്കിയെങ്കിലും മറുപടി കിട്ടിയില്ല. എറണാകുളം ജില്ലയില്‍ ഇനിയും ഇടത് സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലാത്ത കോതമംഗലത്ത് മത്സരിക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. പൊതു സ്വതന്ത്രനെ തെരയുന്ന കോതമംഗലത്ത് കണ്ണുവെച്ച് നടത്തിയ നീക്കങ്ങളുടെ ഫലമറിയാന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കഴിഞ്ഞില്ല.  ഇടതുമുന്നണിയുമായി സഹകരിക്കാനിറങ്ങിയ കേരള കോണ്‍ഗ്രസുകളില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെയൊഴികെയുള്ളവയെ സി.പി.എം കൈവിട്ടിരുന്നു. ഈ സാഹചര്യത്തില്‍  പുറത്തുചാട്ടം സാഹസമാകുമെന്ന നിഗമനത്തിലാണ് ഗ്രൂപ്പുയോഗം എത്തിയത്. പിന്നീട് മന്ത്രി അനൂപ് ജേക്കബ് അടക്കം പങ്കെടുത്ത ഉന്നതാധികാര സമിതി യോഗം സീറ്റ് നിഷേധിച്ചതിലെ അമര്‍ഷവും പ്രതിഷേധവും മുന്നണി നേതൃത്വത്തെ അറിയിക്കാനും യു.ഡി.എഫില്‍തന്നെ നില്‍ക്കാനും തീരുമാനിച്ച് പിരിയുകയായിരുന്നു.
അതേസമയം, ജോണി നെല്ലൂരും മന്ത്രി അനൂപും യോഗത്തില്‍ വ്യത്യസ്ത നിലപാടാണ് എടുത്തത്. തന്നെ പാര്‍ട്ടി പിന്തുണക്കുന്നില്ളെന്നും അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍പോലും ഒപ്പം നില്‍ക്കാത്ത സമീപനം പാര്‍ട്ടിയെ തളര്‍ത്തുമെന്നും ചൂണ്ടിക്കാട്ടിയ നെല്ലൂര്‍, യോഗത്തില്‍ ക്ഷുഭിതനുമായി. സ്വന്തം കാര്യം മാത്രം നോക്കി മുന്നോട്ടുപോയാല്‍ പാര്‍ട്ടി ഉണ്ടാകില്ല. പാര്‍ട്ടിയുടെ സീറ്റ് മൂന്നില്‍നിന്ന് ഒന്നായി ചുരുങ്ങി. ഇത് തിരിച്ചറിയാന്‍ ചിലര്‍ക്ക് കഴിയുന്നില്ല. നെല്ലൂര്‍ തുറന്നടിച്ചു. ഇത് നേതാക്കളുമായി തര്‍ക്കത്തിനും ഇടയാക്കി. പാര്‍ട്ടി താല്‍പര്യം നോക്കണമെന്നാണ് നിലപാടെന്നും അങ്കമാലി നിഷേധിച്ചതിന്‍െറ പേരില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അനൂപ് തിരിച്ചടിച്ചു. എന്തിനും പരസ്യ പ്രസ്താവന നടത്തുന്ന ചെയര്‍മാന്‍െറ നിലപാട് പാര്‍ട്ടിക്കും മുന്നണിക്കും ദോഷമാണെന്ന വിമര്‍ശവും ഉയര്‍ന്നു. അതിനിടെ, ഒരുസീറ്റ് മറ്റെവിടെയെങ്കിലും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന മന്ത്രിയുടെ വാക്കുകള്‍ തള്ളിയ നെല്ലൂര്‍, ഇത്തരം വാഗ്ദാനങ്ങളില്‍ വീഴരുതെന്നും ഉപദേശിച്ചു. വാഗ്വാദം നീളുന്നതിനിടെ മുന്നണിയില്‍ തുടരാന്‍തന്നെയാണ് തല്‍ക്കാലം പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയാണ് യോഗം അവസാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.