തിരുവനന്തപുരം: സഹകരണവകുപ്പിനുകീഴിലുള്ള ആശുപത്രിയിലെ നാലുകോടി വിലമതിക്കുന്ന കാത്ത് ലാബും ഡയാലിസിസ് യൂനിറ്റും സ്വകാര്യ ആശുപത്രിക്ക് കൈമാറിയെന്ന പരാതിയെക്കുറിച്ച് ചീഫ് സെക്രട്ടറിയും കേപ് ഡയറക്ടറും ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്‍െറ ഉപഗ്രഹ സ്ഥാപനമായ പുന്നപ്ര സാഗര ആശുപത്രിയിലെ കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളാണ് കൊച്ചിയിലെ അമൃത ആശുപത്രിക്ക് കൈമാറുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് കോഓപറേറ്റിവ് അക്കാദമി ഫോര്‍ പ്രഫഷനല്‍ എജുക്കേഷനും (കേപ്) അമൃത ആശുപത്രിയും തമ്മില്‍ സഹകരണമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടതായും പരാതിയില്‍ പറയുന്നു.
എറണാകുളം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ സെന്‍റര്‍ തുടങ്ങാനാവശ്യമായ കാത്ത് ലാബും ഡയാലിസിസ് യൂനിറ്റും ഇല്ലാതിരിക്കെയാണ് സര്‍ക്കാര്‍ സാധനങ്ങള്‍ സ്വകാര്യസ്ഥാപനത്തിന് കൈമാറുന്നതെന്ന് പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.