മെഡിക്കല്‍പ്രവേശം നിഷേധിക്കപ്പെട്ട സംഭവം: റിപ്പോര്‍ട്ട് നല്‍കാന്‍ ന്യൂനപക്ഷ കമീഷന് നിര്‍ദേശം


തിരുവനന്തപുരം: യോഗ്യതയുണ്ടായിട്ടും മെഡിക്കല്‍ പ്രവേശം നിഷേധിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്. ന്യൂനപക്ഷ വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി മഞ്ഞളാംകുഴി അലിയാണ് കമീഷന് നിര്‍ദേശം നല്‍കിയത്. മലപ്പുറം വടക്കാങ്ങര കരുവാട്ടില്‍ യാസിറിന്‍െറ മകള്‍ ഹന്ന യാസിറിന് പ്രവേശം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിലാണ് മന്ത്രിയുടെ നിര്‍ദേശം.
മെഡിക്കല്‍പ്രവേശപരീക്ഷയില്‍ 1934ാം റാങ്കുണ്ടായിട്ടും പ്രവേശം ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മകളേക്കാള്‍ റാങ്കില്‍ പിറകില്‍ നില്‍ക്കുന്നവര്‍ക്ക് വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശം ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തൊട്ടടുത്തുള്ള പെരിന്തല്‍മണ്ണ എം.ഇ.എസ്, കോഴിക്കോട് മുക്കം കെ.എം.സി.ടി കോളജുകളില്‍ ഏതിലെങ്കിലും ചേര്‍ത്ത് മകളെ പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. അതേസമയം, ന്യൂനപക്ഷ പദവി നേടിയിട്ടും അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശം നിഷേധിക്കുന്നത് സംബന്ധിച്ച് കമീഷന് നേരിട്ട് പരാതി ലഭിച്ചിട്ടില്ളെന്ന് ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടി പറഞ്ഞു. പരാതി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ കമീഷന്‍ ഇടപെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.