ആന്‍റണിയുടെ പ്രസ്താവന രാഷ്ട്രീയ തമാശയെന്ന് വി.എസ്

തിരുവനന്തപുരം: യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന രാഷ്ട്രീയ തമാശയെന്ന് വി.എസ്. അച്യുതാനന്ദന്‍. തമ്മില്‍ ഭേദം തൊമ്മന്‍ എന്നാണ് ആന്‍റണി പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ജനം ചുട്ട മറുപടി നല്‍കുമെന്ന് വ്യക്തമായപ്പോഴാണ് ഈ ചെപ്പടി വിദ്യ. ആന്‍റണി കേരളത്തിലേക്ക് കളം മാറ്റുന്നതിന്‍െറ ഭാഗമായാണോ തൊമ്മന്‍ രാഷ്ട്രീയമെന്ന് വി.എസ് ചോദിച്ചു. പരസ്പരം കുത്തിക്കൊല്ലുന്നതില്‍ തീരുന്നതാണ് കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയമെന്നും വി.എസ് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍െറ ആര്‍.എസ്.എസ് ബന്ധം സി.പി.എം തുറന്നു കാട്ടിയെന്ന് വി.എസ് വ്യക്തമാക്കി. ഇത് ഈഴവ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കി. തനിക്കും പാര്‍ട്ടിക്കും എതിരെ വെള്ളാപ്പള്ളി പ്രസ്താവന നടത്തുന്നതിന് കാരണം ഇതാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് പണപ്പിരിവ് നടത്താന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു. മൈക്രോ ഫിനാന്‍സ് കേന്ദ്രഫണ്ട് തട്ടാനുള്ള മറയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം വി.എസ് തമാശകള്‍ പറയുകയാണെന്നും പ്രവര്‍ത്തന ശൈലി മാറ്റിയില്ളെങ്കില്‍ സി.പി.എമ്മിന് അധികാരത്തിലെത്താന്‍ പറ്റില്ളെ ന്നും ആന്‍റണി തിരിച്ചടിച്ചു. മൂന്നാര്‍ സമരം പരിഹരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.