ബൈക്കില്‍ ബസിടിച്ച് കരാരുകാരന്‍ മരിച്ചു


ഗൂഡല്ലൂര്‍: ബൈക്കില്‍ ബസിടിച്ച് കരാരുകാരന്‍ മരിച്ചു.  പന്തല്ലൂര്‍ കൊളപ്പള്ളിയിലെ മുത്തയ്യയുടെ മകന്‍ വിഗ്നേഷ്(30) ആണ് മരിച്ചത്. കരാര്‍ പണിക്കാരനാണ് വിഗ്നേഷ്.  മരണവീട്ടിലേക്ക് പോയി ഊട്ടിയില്‍ നിന്ന് തിരിച്ചു കൊളപ്പള്ളിയിലേക്ക് വരുമ്പോഴാണ് അപകടം.   ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതിയില്‍ സാണ്ടിനല്ല ഭാഗത്തുവെച്ചാണ് ബസിടിച്ചത്. ബൈക്കില്‍ തെറിച്ചുവീണ് വിഗ്നേഷ് സംഭവ സ്ഥലത്തുവെച്ച് മരിച്ചു.  പൈക്കാറ പൊലീസ് അന്വോഷിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.