തൃശൂര്‍: പാഠപുസ്തക വിതരണ വിവാദത്തിനിടെ സംസ്ഥാനത്തെ ജില്ലാ പാഠപുസ്തക ഡിപ്പോകള്‍ അടച്ചുപൂട്ടി. ഡിപ്പോകളിലെ ജീവനക്കാര്‍ അനര്‍ഹമായി ശമ്പളം കൈപ്പറ്റുന്നെന്ന അക്കൗണ്ടന്‍റ് ജനറലിന്‍െറ നിരീക്ഷണം ചൂണ്ടിക്കാട്ടി ഈമാസം ഒന്നിനാണ് ഡിപ്പോകള്‍ പൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ ഉത്തരവിട്ടത്. പാഠപുസ്തക വിതരണം അവതാളത്തിലായ ഘട്ടത്തില്‍ ഡിപ്പോകള്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ ഡിപ്പോകളില്‍ ജോലി ചെയ്തിരുന്നവരെ ഹയര്‍ സെക്കന്‍ഡറി വകുപ്പിലും പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ വിവിധ ഓഫിസുകളിലും മാറ്റി നിയമിച്ചു. പാഠപുസ്തക വിതരണം ഡിപ്പോകളില്‍ നിന്ന് മാറ്റപ്പെട്ടതായി ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. സംസ്ഥാന പാഠപുസ്തക ഓഫിസില്‍ പ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നാല് ക്ളര്‍ക്കുമാരുടെയും നാല് ജൂനിയര്‍ സൂപ്രണ്ടുമാരുടെയും സേവനമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇനി രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരേ ഉണ്ടാകൂ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ വിവിധ വിഭാഗങ്ങളിലും പരീക്ഷാ ഭവനില്‍ പുതുതായി ആരംഭിക്കുന്ന ഗ്രീന്‍ പവര്‍ വിഭാഗത്തിലും എറണാകുളത്ത് അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ ലെയ്സണ്‍ വിഭാഗത്തിലും താമരശേരി, കുട്ടനാട്, കടുത്തുരുത്തി തുടങ്ങിയ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും പുതുതായി രൂപവത്കരിച്ച മുക്കം, കൊടുവള്ളി, കുഴല്‍മന്ദം ഉപജില്ലാ ഓഫിസുകളിലും ഡിപ്പോകളിലെ ജീവനക്കാരെ പുനര്‍വിന്യസിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട്, ഇടുക്കി, വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയങ്ങളിലേക്ക് ഓരോരുത്തരെ മാറ്റി നിയമിച്ചു.
സംസ്ഥാന പാഠപുസ്തക ഓഫിസിലെ മൂന്നുപേരെയും തൃശൂര്‍, ചാവക്കാട്, ഇരിങ്ങാലക്കുട ജില്ലാ പാഠപുസ്തക ഡിപ്പോകളിലെ സ്റ്റോര്‍ കീപ്പര്‍മാരെയും സ്റ്റോര്‍ അസിസ്റ്റന്‍റുമാരെയും ഓഫിസ് അറ്റന്‍ഡര്‍മാരാക്കി ആര്‍.എം.എസ്.എ സ്കൂളുകളില്‍ നിയമിച്ചു.
രണ്ട് ഡ്രൈവര്‍മാരെ കണ്ണൂരിലെയും മലപ്പുറത്തെയും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസുകളിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.