പിണറായിയുടെ ആര്‍.എസ്.എസ്-ബി.ജെ.പി വിരോധം അവസരവാദം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ ആര്‍.എസ്.എസ് ^ബി.ജെ.പി വിരോധം അവസരവാദമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1977ല്‍ ജനസംഘത്തോടൊപ്പം നിന്ന് മത്സരിച്ചവരാണ് സി.പി.എമ്മുകാര്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടി കനത്ത പരാജയം നേരിട്ടതും 77ലെ തെരഞ്ഞെടുപ്പിലാണ്. സി.പി.എമ്മിനെ പോലെ അവസരത്തിനൊത്ത് കോണ്‍ഗ്രസ് നയം മാറില്ളെന്നും  ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിന്‍െറ ശക്തമായ ഘടക കക്ഷിയാണ് മുസ് ലിം ലീഗ്. ലീഗിനോടുള്ള അവഹേളനങ്ങള്‍ക്ക് സി.പി.എം മാപ്പ് പറയണം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ളെന്ന സി.പി.എം നിലപാട് സ്വാഗതാര്‍ഹമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.