കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത യുവ പണ്ഡിതന്‍റെ മതശാസന വിവാദമാവുന്നു. സമസ്തയുടെ പ്രമുഖ പ്രഭാഷകനായ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗമാണ് വിവാദമാകുന്നത്. മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്നാണ് ഹുദവിയുടെ പ്രസംഗം. സമസ്ത പണ്ഡിതന്‍റെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ കാര്യമായ പ്രതിഷേധമാണുയരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 50ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതോടെ മുസ്ലിം സ്ത്രീകള്‍ വ്യാപകമായി മത്സര രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്ന സമസ്ത പണ്ഡിതനും പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. സ്ത്രീകളെ മത്സര രംഗത്തിറക്കുന്നവര്‍ മുസ്ലിം എന്ന പേര് മാറ്റണമെന്നും ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് സിംസാറുല്‍ ഹഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.